കേരളം മഹാബലി ഭരിച്ചതിനു തെളിവില്ല .വി മുരളിധരൻ .
മഹാബലി കേരളം ഭരിച്ചു എന്നത് കെട്ടുകഥയാണെന്നും മധ്യപ്രദേശിൽ ഭരണം നടത്തിയിരുന്ന രാജാവിന് ഓണവുമായുള്ള ബന്ധം മനസ്സിലാകുന്നില്ലെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ .
നർമദാ നദിയുടെ തീരദേശം ഭരിച്ച ഉദാരമതിയും നീതിമാനുമായ രാജാവാണു മഹാബലിയെന്നാണ് ഭാഗവതം എട്ടാം കാണ്ഡത്തിൽ പറയുന്നത്. അതിപ്പോൾ മധ്യപ്രദേശിലാണ്. അദ്ദേഹം കേരളം ഭരിച്ചതിന് തെളിവില്ല. എല്ലാ നന്മയും കേരളത്തിൽ നിന്നു വരണം എന്നാഗ്രഹിക്കുന്ന മലയാളികൾ മഹാബലിയെ ദത്തെടുത്താവാമെന്നു കോൺസുലേറ്റിന്റെ ഓണാ ഘോഷ ഉത്‌ഘാടനം ചെയ്തു പ്രസംഗിക്കുന്ന സമയത്താണ് മന്ത്രി പറഞ്ഞുതു
സാമ്രാജ്യത്വ ഭരണനാളുകൾ ചരിത്രത്തെ ചരിത്രത്തെ വികലമാക്കുകയോ വളച്ചൊടിക്കുകയോ ചെയ്തിട്ടുണ്ട്. അങ്ങനെയാകാം ഓണവും മഹാബലിയുമായി ബന്ധമുണ്ടായത്. മഹാബലി നീതിമാനായ രാജാവും വാമനൻ വില്ലനുമായാണ് ചിത്രീകരിക്കപ്പെടുന്നത്. എന്നാൽ, ഭാഗവതം പറയുന്നത് വാമനൻ മഹാബലിക്കു മോക്ഷം നൽകിയ ആളെന്നാണ്.
എങ്കിലും മലയാളികൾ കെട്ടുകഥ ആഘോഷിക്കുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ നന്മകളെ അടർത്തിയെടുത്ത് ആഘോഷിക്കുന്നതിൽ തെറ്റില്ല. ഈ ആഘോഷം നമ്മെ മുന്നോട്ടു പോകാൻ പ്രേരിപ്പിക്കുന്നതും നല്ല നാളിലേക്കു നയിക്കുന്നതുമാണ്.