"ശാസ്ത്രം ജനനന്മക്ക് ശാസ്ത്രം നവകേരളത്തിന് " എന്ന മുദ്രാവാക്യമുയർത്തി കേരള ശാസ്ത്ര സാഹിത്യ പരിഷദ് ജനുവരി 26 മുതൽ ഫെബ്രുവരി 28 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ജനകീയ പദയാത്രയ്ക്ക് ഫെബ്രുവരി 15 ന് അങ്കമാലിയിൽ സ്വീകരണം നൽകും. .
ശ്രീമൂലനഗരം > "ശാസ്ത്രം ജനനന്മക്ക് ശാസ്ത്രം നവകേരളത്തിന് " എന്ന മുദ്രാവാക്യമുയർത്തി കേരള ശാസ്ത്ര സാഹിത്യ പരിഷദ് ജനുവരി 26 മുതൽ ഫെബ്രുവരി 28 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ജനകീയ പദയാത്രയ്ക്ക് ഫെബ്രുവരി 15 ന് അങ്കമാലിയിൽ സ്വീകരണം നൽകും. പരിഷദ് ശ്രീമൂലനഗരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീമൂലനഗരം പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സിമി ക്ലീറ്റസ് ഉദ്ഘാടനം ചെയ്തു. ജനകീയ പദയാത്രയിൽ സ്ഥിരാംഗമായ കബീർ മേത്തർക്ക് യാത്രയയപ്പും നൽകി. ക്യാമ്പയിന്റെ ഭാഗമായി എല്ലാ വാർഡുകളിലും വിവിധ വിഷയങ്ങളിൽ വീട്ടുമുറ്റ സംവാദങ്ങളും സംഘാടക സമിതികളും സംഘടിപ്പിക്കുവാനും തീരുമാനിച്ചു. ഡോ കെ പി നാരായണൻ അദ്ധ്യക്ഷനായി. പി വി വിനോദ് ,പി ടി പോളി, കെ ജെ ജോയ്, അജിത ശ്രീനിവാസൻ, പി ഭാസ്ക്കരൻ ,
കബീർ മേത്തർ എന്നിവർ സംസാരിച്ചു.
പി ഭാസ്ക്കരൻ , ബിജു കൈത്തോട്ടുങ്ങൽ (രക്ഷാധികാരികൾ)
എ എം നാസർ (ചെയർമാൻ)
രാജീവ് പഴവൂരാൻ (കൺവീനർ)