കർമ്മ ശ്രേഷ്ഠ പുരസ്‌കാരം ശ്രീ കാലടി കൃഷ്ണ്ണയ്യർക്ക്..

വാദ്യ കുലപതി പല്ലാവൂർ അപ്പു മാരാർ സ്മാരക വാദ്യ ആസ്വാദക സമിതിയുടെ 2022ലെ കർമ്മ ശ്രേഷ്ഠ പുരസ്കാരം പ്രഖ്യാപിച്ചു. കലകളുടെ  നിലനിൽപ്പിനായും, കലാകാരന്മാരെ സംരക്ഷിക്കുവാനായ് പ്രവർത്തിക്കുന്നവർക്കാണ് പുരസ്കാരം നൽകി വരുന്നത്. ശ്രീ. കാലടി കൃഷ്ണ്ണയ്യറാണ് സമിതി നൽകുന്ന രണ്ടാമത്തെ കർമ്മ ശ്രേഷ്ഠ പുരസ്കാരത്തിന് അർഹനായിരിക്കുന്നത്. 15000 രൂപയും, ഫലകവും, പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം.

1954ൽ രാമമംഗലത് ജനിച്ച കൃഷ്ണ്ണയ്യർ, കോതമംഗലം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് 1976ൽ എലെക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ റാങ്കോട് ബിരുദം നേടി. പിനീട് ഉപരി പഠന ശേഷം അലഹബാദ്, ഡൽഹി, തിരുപ്പതി എന്നിവിടങ്ങളിൽ സേവനം ചെയ്ത കൃഷ്ണ്ണയ്യർ തന്റെ ജോലിയോടൊപ്പം  സംഗീതത്തിലും, വാദ്യകലകളിലും തന്റെ താല്പര്യം എന്നും കാണിച്ചിരുന്നു. കലകളെയും കലാകാരന്മാരെയും ഒരുപോലെ ബഹുമാനിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്നതിൽ കൃഷ്ണ്ണയ്യർ വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. കൃഷ്ണ്ണയ്യറുടെ നേതൃത്വത്തിലാണ് 1997ൽ കാലടിയിൽ പഞ്ചവാദ്യോത്സവം തുടങ്ങുകയുണ്ടായത്. സംസ്ഥാന സർക്കാരിന്റെ പല്ലാവൂർ പുരസ്‌കാര നിർണയ സമിതിയിൽ പ്രവർത്തിച്ചിരുന്നു

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News