രാമായണം ഒരെത്തി നോട്ടം * രാജശ്രീ പാലാഴി .
മോക്ഷപ്രദായിനിയായ ഗംഗാ നദി തീരത്തവർ തോണിക്കാരനെ കാത്തു നിന്നു. ശ്രീരാമചന്ദ്രപാദധൂളി
കഴുകിക്കളഞ്ഞ് ആ തോണിക്കാരൻ അദ്ദേഹത്തെ തോണിയി ലെടുത്തിരുത്തി കല്ലിനെ പോലും സുന്ദരി യാക്കുന്ന അങ്ങയുടെ കാലിലെ മാനുഷീകരണ ചൂർണ്ണം തന്റെ തോ ണിയിൽതട്ടിയാലോ എന്ന ഭയമാണാ കടത്തുകാരന്.
വിശ്വാമിത്രൻ രാജ കുമാരന്മാരുമൊത്തു മഹാശിവന്റെ ധനുസ്സ് കാണുവാനായി മിഥിലാ നഗരിയിലെത്തി .
സീതാ ദേവി ബാലികയായിരുന്നപ്പോൾ പന്തു എടുക്കുവാനായി ഇടത്തെ കൈ കൊ കൊണ്ട് നിസ്സാരമായി പൊക്കി മാറ്റിയതാണ് ഈ ധനുസ്സ് . ജനകൻ അന്നേ മനസ്സിൽ കണ്ടിരിക്കണം, ഈശക്തി മാൻ ആകണം തൻ്റെ പുത്രിയുടെ കാന്തൻ എന്ന്. കാവ്യ ഭംഗി കൊണ്ട് അനുഗൃഹീതമാണ് സീതാസ്വയംവര ശീലുകൾ. ഉരഗങ്ങളെപ്പോലെ നടുങ്ങിയ രാജാക്കന്മാർക്കിടക്ക് മാൻപേടപോലെ സന്തോഷം പൂണ്ട മൈഥിലി നിന്നു. ദേവി രാമനെ വരണമാല്യം ചാർത്തും മുമ്പേ നേത്രോൽപ്പല മാലയാണ് ചാർത്തുന്നത്. ജനകൻ തന്റെ നാലു പുത്രി മാരെ മഹാധനത്തോടെ ദശരഥപുത്രന്മാരെ ഏൽപ്പിക്കുന്നു . പിന്നീട് നാം ചെന്നെത്തുന്നത് പരശുരാ മ സവിധത്തിലാണ് കാർത്തവീര്യാർജ്ജുനനെയും ക്ഷത്രിയ കുലത്തെയും മുടിച്ചവൻ. വില്ലെടുത്തു കുലച്ചു അമോഘ ബാണത്തിന് ലക്ഷ്യം ചോദിക്കുന്ന ശ്രീരാമൻ പരശുരാമന്
പരലോകത്തിലോ , ഇഹലോകത്തിലോ പോകുവാ ൻ ആകാത്തവിധം നാശം വരുത്തു വാനായി പുണ്യത്താൽ ജയിച്ച ഈ ലോകം അല്ലെങ്കി ൽ തന്റെ ചരണം ഇവയി ലൊന്ന് തിരഞ്ഞെടുക്കുവാനും തന്റെ ബാണത്താൽ ഉന്മൂലനം ചെയ്യുവാനുമായി നിൽക്കുന്ന ശ്രീരാമൻ. ഭാർഗവ ഗർവ ഭംഗമായിരുന്നുവോ അത്? അതോ അനുഗ്രഹമോ ?
പരശുരാ മൻ പോലും തന്റെ പുണ്യ കർമ്മങ്ങളും മഹാ വൈഷ്ണവ തേജസ്സു മെ ല്ലാം മറച്ചു വെച്ചു ദൃഢമാ യ
ശ്രീ രാ മഭക്തി മാ ത്രം ആഗ്രഹി ക്കുമ്പോൾ, കേവലം മനുഷ്യരായ നമ്മളിലും ശ്രീരാമ ദേവൻ ആ ഭക്തി നിറച്ച്
നേർവഴി കാട്ടിതരണമേ എന്ന് പ്രാർത്ഥിക്കാം