ചെറുകഥ.

ഭാര്യക്ക് എന്തോ കുഴപ്പം ഉണ്ടെന്ന് അയാൾക്ക് തോന്നിയത് അയാളുടെ അമ്മയുടെ നിശബ്ദതയിൽ നിന്നാണ്. അല്ലെങ്കിൽ സ്ഥിരമായി അവളെ കുറ്റം പറയുന്ന നാവാണ്. വൃത്തി ഇല്ല, അടുക്കും ചിട്ടയും ഇല്ല, വെക്കുന്ന ഭക്ഷണത്തിന് രുചി ഇല്ല, സ്നേഹമില്ല എന്ന് തുടങ്ങി ഇല്ലാത്ത കുറ്റം ഇല്ല. ഇപ്പൊൾ ഒരു നാല് ദിവസമായി അമ്മയുടെ പ്രാക്കുകൾ ഉയർന്നു കേൾക്കുന്നതേ ഇല്ല. അങ്ങനെ ആണ് അയാൾ ഭാര്യയെ ഒന്ന് നിരീക്ഷിക്കാൻ തീരുമാനിച്ചത്. 
രാവിലെ നാലരക്ക് തന്നെ അലാറം കേട്ട് അയാളും ഉണർന്നു. അവൾ എണീറ്റു അടുക്കളയിൽ കയറി. അവിടെ അടിച്ചു തുടച്ച് ചായയും പലഹാരവും ഉണ്ടാക്കാൻ തുടങ്ങി. ഇടക്കിടെ നിലം തുടച്ചു. അയാൾ ഓഫീസിലേക്ക് ഇറങ്ങുമ്പോൾ അവൾ നിലം തുടക്കുകയായിരുന്നു. തിരിച്ച് ആറു മണിക്ക് വീട്ടിൽ എത്തുമ്പോൾ അവളതാ പിന്നെയും നിലം തുടക്കുന്നു. വൃത്തിയുള്ള റാക്ക്  പിന്നെയും സാധനങ്ങൾ എടുത്ത് മാറ്റി തുടച്ച് വെക്കുന്നു. 
'ഇന്ന് രാവിലെ തുടച്ചതല്ലെ ഇവിടെ ഒക്കെ.. ആരെങ്കിലും വിരുന്നുകാർ വരാൻ ഉണ്ടോ?'
'ഇല്ല'
 അവൾ മുഖത്ത് നോക്കാതെ മറുപടി പറഞ്ഞു പണി തുടർന്നു. അമ്മ വിജയ ഭാവത്തിൽ കസേരയിൽ കാലു കേറ്റി ഇരുന്നു പുഞ്ചിരിച്ചു. രാത്രി കിടക്കാൻ അവൾ വരാൻ അയാൾ കാത്തു നിന്നു. പതിനൊന്നു മണി ആയിയും കാണാതെ പോയി നോക്കുമ്പോൾ സിങ്ക് ഉരച്ചു കഴുകുകയാണ്. 
'നീ ഒന്ന് ഇതൊക്കെ നിർത്തി ഉറങ്ങാൻ വന്നെ!'
അവൾ സിങ്ക് വൃത്തിയാക്കി കുളിച്ച് വന്നു
'നിനക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ'
അവൾ ആദ്യമായി കാണുന്നത് പോലെ അയാളെ രണ്ടു നിമിഷം നോക്കി, 
ഇല്ല എന്ന് മറുപടി പറഞ്ഞു. 
എന്നിട്ടും അയാൾ പിറ്റേന്ന് ലീവ് പറഞ്ഞ് പോയത് ഒരു psychiatrist ൻ്റെ അടുത്താണ്. 
'എന്തു പറ്റി വിനോദ്.. പിന്നെയും എന്തെങ്കിലും പ്രശ്നം?'
 ഡോക്ടർ പരിചയ ഭാവത്തിൽ ചോദിച്ചു. 'അതെ ഡോക്ടർ. ഇത്തവണ എനിക്കല്ല. ഭാര്യക്ക് ആണ്. എൻ്റെ തോന്നൽ ആണോ എന്ന് അറിയില്ല. അതാ ഞാൻ മാത്രം വന്ന് കണ്ട് സംസാരിക്കാം എന്ന് വെച്ച് വന്നത്.'
 അയാൽ തൻ്റെ സംശയങ്ങൾ പങ്കു വെച്ചു. 
'വിനോദ് വന്നത് നന്നായി.ഇത് obsessive compulsive disorder എന്ന മാനസികാവസ്ഥയുടെ ലക്ഷണങ്ങൾ ആണ്. കഠിനമയ മാനസിക സമ്മർദങ്ങളിൽ നിന്ന് ഉരുവാകുന്ന ഒന്ന്. ഇത്തരം അസുഖങ്ങൾ എത്ര പെട്ടെന്ന് കണ്ടെത്തുന്നു അത്ര എളുപ്പം ഭേദം ആക്കാൻ കഴിയും. നാളെ wife നേ കൂടി വരൂ.' 
അയാൾ വീട്ടിൽ നേരത്തെ എത്തി. 'അമ്മേ, എനിക്ക് നിങ്ങളോട് രണ്ടു പേരോടും കുറച്ച് സംസാരിക്കാൻ ഉണ്ട്.' രണ്ടു പേരും ഹാളിൽ വന്നിരുന്നു. 
'നാളെ മിത്രയെ കൂട്ടി എനിക്ക് ഒന്ന് ഡോക്ടർ എറികിനെ കാണാൻ പോണം.'
'വിനു..'
 അമ്മ പകപ്പോടെ വിളിച്ചു. 
'ഇവൾക്കെന്താ കുഴപ്പം'
'കുഴപ്പം ഒന്നും ഉണ്ടാവാതിരിക്കാൻ ആണ്. അതിനു മുൻപ് അമ്മയെ എനിക്ക് ചിലത് ഓർമിപ്പിക്കാൻ ഉണ്ട്. മിത്രയോട് ഒരേറ്റ് പറച്ചിൽ നടത്താനും.'
മിത്ര എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ ഇരുന്നു. 
'ഇരുപത് വർഷങ്ങൾക്ക് മുൻപ് ഞാൻ ഇതേ എറിക്ിൻ്റെ  patient ആയിരുന്നു. പഠനത്തിലെ പിന്നോക്കാവസ്ഥ മൂലം ഏറ്റ കളിയാക്കലുകൾക്കൊടുവിൽ മരിക്കാൻ തീരുമാനിച്ച് അമ്മ സമയത്തിന് കണ്ടത് കൊണ്ട് മാത്രം രക്ഷപെട്ട ഒരു പതിമൂന്ന് വയസ്സുള്ള കുട്ടി. രണ്ടു മാസം നീണ്ട കൗൺസിലിംഗ് വേണ്ടി വന്നു എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ.  ഇത് മറച്ച് വെച്ചാണ് നിന്നെ ഞാൻ കല്യാണം കഴിച്ചത്. മാപ്പ്.'
അയാൾ മിത്രക്ക് മുൻപിൽ കൈകൂപ്പി. അവൾ അപ്പോഴു എന്ത് പറയണം എന്നറിയാതെ ഇരിക്കുകയായിരുന്നു. 'ഇനി അമ്മയോടാണ് പറയാൻ ഉള്ളത്. 
ഞാൻ കടന്നു പോയ അവസ്ഥ മനസ്സിലാക്കിയ ആൾ അമ്മ ആണ്. ഒരു ടീച്ചറുടെ തുടർച്ചയായ മാനസിക സമ്മർദം എന്നെ എവിടെ എത്തിച്ചു എന്നും അമ്മക്ക് അറിയാം. അതേ അമ്മ ആണ് ഇവൾ ഈ നിലയിൽ എത്താനുള്ള കാരണം. കൂട്ടത്തിൽ ഞാനും. ഇവൾ എന്നെ അമ്മയിൽ നിന്ന് അകറ്റുമോ എന്ന പേടിയാണ് അമ്മയെകൊണ്ട് ഇത് ചെയ്യിക്കുന്നത്. എനിക്ക് ഈ ലോകത്തിൽ ഏറ്റവും ഇഷ്ടം അമ്മയെ തന്നെയാണ്. അതുകൊണ്ട് അമ്മയെ ഞാൻ ഒരിക്കലും തനിച്ചാക്കില്ല. പക്ഷെ ഇനി അമ്മയുടെ ഇവളോടുള്ള സമീപനം മാറിയില്ലെങ്കിൽ, ഇവളെ ഞാൻ divorce ചെയും. എന്നിട്ട് മിത്രയെ നോക്കി പറഞ്ഞു. 
'You deserve a better life' 
പിറ്റേന്ന്. ഡോക്ടറിനെ കണ്ട് തിരിച്ച് വരുമ്പോൾ മിത്രയുടെ മനസ്സ് ശാന്തം ആയിരുന്നു. വാതിൽക്കൽ അമ്മ കാത്തുനിൽക്കുന്നു. സമാധാനം ഉള്ള പുതിയൊരു ജീവിതാധ്യായവും.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News