ഭാരത് സൗകൗട്ട് രാജ്യപുരസ്കാർ കൂവപ്പടിയിലെ ശബരീനാഥ് നാടുകാണിയ്ക്ക്..

പെരുമ്പാവൂർ: ഭാരത് സൗകൗട്ട്സ് ആന്റ് ഗൈഡ്സിന്റെ 2022-23 കാലയളവിലെ ക്യാമ്പ്  പ്രവർത്തനമികവിനും പരീക്ഷാവിജയത്തിനും രാജ്യപുരസ്കാർ അവാർഡിനർഹനായി കൂവപ്പടിയിലെ ശബരീനാഥ് നാടുകാണി. ഒക്കൽ ശ്രീനാരായണ ഹയർസെക്കന്ററി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ശബരീനാഥ് 'ഹോപോരി - 2K 90' അടക്കം വിവിധ സൗകൗട്ട് ക്യാമ്പുകളിൽ പങ്കെടുത്തിരുന്നു. ചെറുപ്പം മുതൽ സൗകൗട്ട് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ശബരീനാഥ്.  ഒക്കൽ സ്കൂളിലെ 13 കുട്ടികളാണ് ഇത്തവണ പുരസ്കാരത്തിന് അർഹരായത്. സൗകൗട്ടുകളുടെയും ഗൈഡുകളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതോടൊപ്പം പ്രവേശ്, പ്രഥമ സോപാൻ, ദ്വിതീയ സോപാൻ, തൃതീയ സോപാൻ പരീക്ഷകളിൽ വിജയിച്ചവർ സംസ്ഥാനതലത്തിൽ നടക്കുന്ന രാജ്യപുരസ്കാർ പരീക്ഷയിലും പങ്കെടുത്തുവേണം പുരസ്കാരത്തിനർഹരാവാൻ. ഇവർക്ക് എസ്. എസ്. എൽ. സി. പരീക്ഷയ്ക്ക് ഗ്രേസ് മാർക്കും ലഭിക്കും. കൂവപ്പടി നാടുകാണി വിജയൻ - സന്ധ്യ ദമ്പതികളുടെ മകനാണ് വി.എൻ. ശബരീനാഥ്. ടീച്ചർ ട്രെയിനർമാരായ സുബിൻ, രമ എന്നിവരുടെ കീഴിലായിരുന്നു പരിശീലനം എന്ന് ശബരീനാഥ് പറഞ്ഞു.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News