സർക്കാർ ചക്കിലിയ സമുദായത്തിന് നൽകുന്ന 25 സെന്റ്‌ കൃഷി ഭൂമിയിൽ വൻ ക്രമക്കേട് .CHANEL D NEWS.

പെരുമ്പാവൂർ .തമിഴ്നാട്ടിൽ നിന്നും  കുടിയേറി പാർത്ത ചക്കിലിയ സമുദായത്തിൽ പെട്ടവർക്ക് സർക്കാർ നൽകുന്ന 25 സെനറ്റ് കൃഷിഭൂമിയിൽ  വൻ അഴിമതി .

25 സെനറ്റ് കൃഷിഭൂമിക്കു സർക്കാർ നൽകുന്നത് 10 ലക്ഷം രൂപയാണ് .സെന്റിന് 40000 രൂപ ഇതിൽ ആധാര  ചിലവും  ഉൾപെടണം ,എന്നാൽ ഒക്കൽ സ്വദേശിയായ ഒരു ബ്രോക്കർ സ്ഥലഉടമകാലുമായി സംസാരിച്ചു കരാർ എഴുതി   വസ്തു ഭീമമായ സംഖ്യക് മറിച്ചു വിൽക്കുകയാണ് ചെയുന്നത്  സെന്റിന് 15000 മുതൽ 17000 വരെ രൂപയ്ക്കു  കരാർ എഴുതുന്ന സ്ഥലമാണ് സർക്കാരിന് 40000 രൂപ സെന്റിന് മരിച്ചു കൊടുക്കുന്നത് ,ഈ ബ്രോക്കർ കൂവപ്പടി  പഞ്ചായത്ത്‌ പലസ്ഥലത്തും ഏക്കർ കണക്കിന് സ്ഥലം അഡ്വാൻസു  കൊടുത്തു കരാർ എഴുതി ഇട്ടിരിക്കയാണ് ,പാടത്തു മഹാ ഗണിയും മറ്റു മരങ്ങളും ഉള്ള സ്ഥലം എല്ലാം വെട്ടിമാറ്റി കൃഷിഭൂമിയാക്കി മാറ്റാനുള്ള ശ്രമം നൽകുന്നുണ്ട്‌ .അതുപോലെ ഇയാളുടെ  കൈയിൽ നിന്നും ഭൂമി വാങ്ങിയാൽ പാരിതോഷികമായി ഒരു ലക്ഷം മുതൽ രണ്ടുലകം വരെ  സ്ഥലം വാങ്ങുന്നവർക്ക് കൊടുക്കുന്നുണ്ട് ,കേരളത്തിൽ സ്ഥിരതാമസക്കാരായ  ചക്കിലിയ സമൂഹത്തിലെ  അര്ഹതയുള്ളവർക്കാണ്  ഈ പദ്ധതി  എന്നാൽ ഇവിട നിന്നും തമിഴ് നാട്ടിലേക്കു വിവാഹം ചെയ്ത അയച്ച ഒരു സ്ത്രീ ക്കും ഈ പട്ടികയിൽ പേര്  ഉണ്ട് അവർ പ്രസവ ആവശ്യത്തിനായി  വീട്ടിൽ ഇപ്പോൾ ഉണ്ട് ,സ്തലം വാർഡ് മെമ്പർ ആണ് ഇവർ ഇവിടെ സ്ഥിര താമസക്കാരിയാണ് എന്ന് കത്ത്  നൽകിയിരിക്കുന്നത് .ഈ പദ്ധതിയിൽ നടക്കുന്നത് അനര്ഹര്ക്കു സ്ഥലം കിട്ടുന്നതിന് പിൻവാതിലിലൂടെ കാര്യങ്ങൾ നടക്കുന്നു  എന്നത്തിന്റെ വ്യക്തമായ  തെളിവാണിത് 

സർക്കാരിനെ വഞ്ചിക്കുന്ന ഈ തട്ടിപ്പ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ രേങിസ്ട്രറേൻ വകുപ്പ് കൈക്കൊള്ളണം 


NEWS DESK 

 

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News