സംസ്ക്യത സർവകലാശാലയെ തകർക്കുന്ന തെറ്റായ നടപടികൾക്കെതിരെ ജീവനക്കാരുടെയും പെൻഷൻ കാരുടെയും പ്രതിഷേധം..

സംസ്ക്യത സർവകലാശാലയെ തകർക്കുന്ന തെറ്റായ നടപടികൾക്കെതിരെ ജീവനക്കാരുടെയും പെൻഷൻ കാരുടെയും പ്രതിഷേധം.ഇതു സർക്കാരിൻ്റെ പുതുക്കിയ ലീവ് സറണ്ടർ ഉത്തരവിനെതിരെയും ഡി.എ. കുടിശിക അനുവദിക്കാത്തതിനെതിരെയും സംസ്കൃത സർവകലാ ശാ ല യിലെ പെൻഷൻ പറ്റി പിരിഞ്ഞവർക്കുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെയും കാലാനുസൃതമായി സർവകലാശാലകളുടെ വിഹിതം വർദ്ധിപ്പിക്കാത്ത സർക്കാർ നടപടികൾക്കെതിരെയും സർവകലാശാലകളിലെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകൾക്കെതിരെയും സംസ്കൃത സർവകലാശാലയെ തകർക്കുന്ന തരത്തിലുള്ള അധികാരികളുടെ തെറ്റായ നയങ്ങൾക്കെതിരെയും സാമ്പത്തിക തകർച്ചയ്ക്കിടയിലും നടക്കുന്ന രാഷ്ട്രീയ നിയമനങ്ങൾക്കെതിരെയും സംസ്ക്യത സർവകലാശാലയിലെ പ്രാദേശിക കേന്ദ്രങ്ങളും വിവിധ കോഴ്സുകളും ക്രമേണ  നിർത്തലാക്കുവാനുള്ള ഇപ്പോഴത്തെ ഭരണാധികളുടെ തെറ്റായ നയങ്ങൾക്കെതിരെയും ഇന്ന് ( 17. 01.2023 ചൊവ്വാഴ്ച) രാവിലെ 11.30 ന് സംസ്ക്യത സർവകലാശാല സ്റ്റാഫ് അസോസിയേഷൻ്റെ (SUSA) ആഭിമുഖ്യത്തിൽ കാലടി സർവകലാശാലാ ആസ്ഥാനത്ത് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. 
സംഘടനാ പ്രസിഡൻ്റ് ശ്രീ. PJ . ജോയി (Ex. MLA ) ധർണ്ണ ഉത്ഘാടനം ചെയ്തു.

നിരന്തര സമരം കൊണ്ട് സംസ്ഥാനത്തെ മുടിപ്പിച്ചിട്ടും കേരള ജനത LDF നെ ജയിപ്പിച്ചു വിട്ടു.
രണ്ടാം പിണറായി സർക്കാർ കേരളത്തിൽ വിദ്യാഭ്യാസ- തൊഴിൽ മേഖലകളെ അമരാർത്ഥത്തിൽ തകർത്തതിനു ശേഷമാണ് സാമ്പത്തിക ബാധ്യതയുടെ പേരു പറഞ്ഞ് ഇപ്പോൾ ജീവനക്കാരുടെ DA യും ലീവ് സറണ്ടറും വെട്ടിക്കുറച്ചത്.

 നിലവിൽ സംസ്കൃത സർവാലാശാലയുടെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം ഇടതു സർക്കാരിൻ്റെ പിന്തിരിപ്പൻ നയങ്ങളാണെന്ന്  ധർണ്ണ ഉത്ഘാടനം ചെയ്തു കൊണ്ട് സംഘടനാ പ്രസിഡൻ്റ് ശ്രീ.പി.ജെ. ജോയി സംസാരിച്ചു.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്  എല്ലാക്കാര്യത്തിലും മുന്നിലായിരുന്ന കേരളം, രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് സാമ്പത്തിക അരാചകത്തിൽപ്പെട്ടിരിക്കുകയാണെന്നും അതിൽ നിന്നും മുക്തി നേടാൻ കാലങ്ങളെടുക്കുമെന്നും സംഘടനാ ജനറൽ സെക്രട്ടറി ശ്രീ.ജയിംസ് .എസ് .ജെ  സമരക്കാരെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു.

സർവകലാശാലയെ ഈ തരത്തിലെത്തിച്ചത് ഇടതുപക്ഷ നിയന്ത്രണത്തിലുള്ള നേതാക്കളും സിൻഡിക്കേറ്റ് അംഗങ്ങളുമാണെന്നും അവരുടെ തെറ്റായ ഭരണമാണ് സർവകലാശാലയെ പുറകോട്ട് അടുപ്പിച്ചതെന്നും പെൻഷൻ കാരെ പ്രതിനിധീകരിച്ചു കൊണ്ട് ശ്രീ. ജോർജ് മുണ്ടാടൻ സംസാരിച്ചു. ഒരു കാലത്ത്  6000 ൽപ്പരം വിദ്യാർത്ഥികൾ പഠിച്ചിരുന്ന സർവകലാശാലയിൽ ഇപ്പോൾ 1000 ൽ കുറഞ്ഞ വിദ്യാർത്ഥികളാണ് നിലവിലുള്ളത്. Educatin , Political science, Economics ന്നീ വിഷയങ്ങളിൽ 400-ൽ അധികം വിദ്യാർത്ഥികൾ പഠിച്ചിരുന്ന കോഴ്സുകൾ നിർത്ത ലാക്കിയ ഇടതു പക്ഷത്തിൻ്റെ തെറ്റായ  തീരുമാനമാണ് വിദ്യാർത്ഥികൾ ഇത്രയേറെ കുറയാൻ കാരണമായതെന്നും അടച്ചുപൂട്ടാൻ ഇടതുപക്ഷവും അടച്ചവ തുറക്കുവാൻ UDF സർക്കാരും എന്ന രീതിയിലായിരുന്നു ഇതുവരെയെന്നും എന്നാൽ ഇതിനൊരു വ്യത്യാസം വന്നത് തുടർ ഭരണം കിട്ടിയതിനാലാണെന്നും ഇത് സംസ്ക്യത സർവകലാശാലയെ മൊത്തത്തിൽ തകർത്തുവെന്നും ആയുർവേദം,  Archetecture എന്നീ കോഴ്സുകൾ തുടങ്ങാൻ കോൺഗ്രസ് വൈസ് ചാൻസലർമാരും സിൻഡിക്കേറ്റ് അംഗങ്ങളും പദ്ധതി ഇട്ടിരുന്നെങ്കിലും അതിന് പാര വച്ചത് സർവകലാശാലയിലെ തന്നെ  ഇടതുപക്ഷ രാഷ്ട്രീയ ക്കാരും  അധ്യാപകരും  അനദ്ധ്യാപകരും  ആയിരുന്നുവെന്നതും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇതിന് സർവകലാശാല പിന്നീട് കനത്ത വില നൽകേണ്ടി വന്നു.

സാമ്പത്തിക പരാധീനതകൾക്കിടയിലും തങ്ങളുടെ രാഷ്ട്രീയ മേലാളൻമാർക്ക് ആവശ്യത്തിനും അനാവശ്യത്തിനും ഫണ്ട് തരപ്പെടുത്തിക്കൊടുക്കുന്നതിന് യാതൊരു പഞ്ഞവും ഇല്ലായെന്ന് സംഘടനാ വർക്കിംഗ് പ്രസിഡൻ്റ് അഡ്വ. കെ.ബി. സാബു ഓർമ്മിപ്പിച്ചു.

 SUSA സംഘടനയുടെ  ട്രഷറർ ശ്രീ. ഷാജികുമാർ നന്ദി പറഞ്ഞു.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News