ചലച്ചിത്ര സംവിധായകൻ എ. ഭീംസിംഗിന്റെ 45-ാം ചരമവാർഷികം .

സംവിധായകൻ, തിരക്കഥാകൃത്ത്, ചിത്രസംയോജകൻ, നിർമ്മാതാവ് എന്നീ നിലകളിൽ തമിഴ്, തെലുങ്കു, മലയാളം, ഹിന്ദി ചലച്ചിത്ര വേദികളിൽ  വ്യക്തിമുദ്ര പതിപ്പിച്ച
എ.ഭീംസിംഗ്. നടി സുകുമാരിയുടെ ഭർത്താവുമായിരുന്നു. തമിഴ് - തെലുങ്കു ഹിന്ദി ഭാഷകളിലായി 67 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു. 1924 ഒക്ടോബർ 15ന് ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ജനിച്ചു. തെലുങ്കിലെ ഇരട്ട ചിത്ര സംയോജകരായിരുന്ന കൃഷ്ണൻ- പഞ്ചുവിന്റെ സഹായിയായാണ് ഭീംസിംഗ് ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്നത്. ഇവരിൽ കൃഷ്ണന്റെ സഹോദരിയായ സോനയെ ഭീംസിംഗ് വിവാഹം കഴിച്ചു. ദേശീയ പുരസ്കാരം നേടിയ ചിത്രസംയോജകനായ ബി. ലെനിൻ ഉൾപ്പെടെ എട്ട് മക്കൾ ആണ് ഈ ദമ്പതികൾക്ക്. പിൽക്കാലത്ത്  പത്മശ്രീ സുകുമാരിയേയും വിവാഹം ചെയ്തു. ഭീംസിംഗിന്റെ സംവിധാനത്തിൽ ആദ്യം പുറത്തിറങ്ങിയതു അമ്മൈയപ്പൻ (1954) എന്ന തമിഴ് ചിത്രമാണ്.  1978-ൽ പ്രദർശനത്തിനെത്തിയ കരുണാമയുഡു എന്ന തെലുങ്കു ചിത്രമാണ് അവസാനം സംവിധാനം ചെയ്തത്.  നായാദിൻ നയീ രാത്, ഗൌരി, സാധൂ ഔർ സെയ്താൻ, ആലയം, ഖണ്ഡൻ, രാഖി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയും സാധൂ ഔർ സെയ്താൻ, ആലയം, ഖണ്ഡൻ, രാഖി തുടങ്ങിയ ചിത്രങ്ങളുടെ ചിത്രസംയോജനം സാധൂ ഔർ സെയ്താൻ, രാഖി എന്നീ ചിത്രങ്ങൾ നിർവ്വഹിച്ചതും അദ്ദേഹമാണ്.  1959 -ൽ ഭീംസിംഗ് സംവിധാനം ചെയ്ത 'ഭാഗപ്പിരിവിനൈ' എന്ന ചിത്രത്തിന് മികച്ച തമിഴ് ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ രജത കമലം, 1960 -ൽ  സംവിധാനം ചെയ്ത കളത്തൂർ കണ്ണമ്മയ്ക്ക് തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്കാരം, 1961 -ൽ മികച്ച പാവ മന്നിപ്പ് എന്ന ചിത്രത്തിന് രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം, 1961 -ൽ പാശമലർ എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ തമിഴ്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. 1978 ജനുവരി 16 ന് അന്തരിച്ചു.
No alternative text description for this image
വായനക്കൂട്ടം 

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News