മദ്യാപനത്തിടെയുണ്ടായ വാക്കുതർക്കത്തിൽ യുവാവിനെ മദ്യക്കപ്പി കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.

കോഴിക്കോട് ചെമ്മാഞ്ചേരി മന്നാർകണ്ടി വീട്ടിൽ മുർഷിദ് (35)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 18 ന് രാത്രിയില്‍ ആലുവയിലെ ബാറിലാണ് സംഭവം. തുടർന്ന് ബാറിൽ നിന്ന് ഓടി രക്ഷപ്പെട്ട മുർഷിദ് ഒളിവിൽ പോയി. പോലീസ് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വഷണത്തിൽ കോഴിക്കോടുള്ള ഒരു ലോഡ്ജിൽ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ എം.എം.മഞ്ജുദാസ്, എസ്.ഐ എസ്.എസ്.ശ്രീലാൽ സി.പി.ഒമാരായ മുഹമ്മദ് അമീർ, മാഹിൻഷാ അബൂബക്കർ, കെ.എം.മനോജ്, എച്ച്.ഹാരിസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൂടുതൽ വാർത്തകൾ

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News