24  കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ..

. ഇരുപത്തിനാലു  കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ.

പള്ളിപ്പുറം, ചെറായി, ഒ.എല്‍.എച്ച് കോളനി (ബ്രസീൽ കോളനിയിൽ താമസിക്കുന്ന നികർത്തിൽ വീട്ടിൽ രാജേഷ്  നെയാണ് മുനമ്പം പൊലീസ് അറസ്റ്റ്ചെയ്തത്.

 ഒ.എല്‍.എച്ച് കോളനി കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപന നടത്തുന്നതിനിടെ ഇയാളിൽ നിന്നും വിൽപനയ്ക്കായി സൂക്ഷിച്ചുവച്ചിരുന്ന ½ ലിറ്റർ വീതമുള്ള ഇരുപത്തിമൂന്നു  കുപ്പി സീൽ പൊട്ടിക്കാത്തതും, വിറ്റതിന്‍റെ ബാക്കി മദ്യമുള്ള മറ്റൊരു കുപ്പിയുമടക്കം . ഇരുപത്തിനാലു  കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി.

 ഉത്സവാഘോഷത്തിനോടനുബന്ധിച്ച് വിൽക്കുന്നതിനായി ശേഖരിച്ചുവെച്ചതായിരുന്നു പിടികൂടിയ വിദേശമദ്യമെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.


 മുനമ്പം ഡി.വൈ.എസ്.പി എം.കെ.മുരളിയുടെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എ.എല്‍.യേശൂദാസാസ്, സബ് ഇൻസ്പെക്ടർ വി.കെ.ശശികുമാർ, എ.എസ്.ഐ മാരായ കെ.എസ്.ബിജു, എം.വി.രശ്മി, എസ്.സി.പി.ഒ എം.സി.ഷേമ, സി.പി.ഒ മാരായ കെ.പി.അഭിലാഷ്, പി.ബി.ശ്രീകാന്ത്, വി.എ.റഫീഖ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. 


നാളെ കോടതിയിൽ ഹാജരാക്കും മദ്യ-മയക്കുമരുന്നി നെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടിയുണ്ടാകുമെന്ന്  പൊലീസ് അറിയിച്ചു.

കൂടുതൽ വാർത്തകൾ

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News