മോഷണ കേസിൽ കോടതിയിൽ നിന്നും ജാമ്യം നേടി മുങ്ങിയ പ്രതിയെ അഞ്ച് വർഷത്തിന് ശേഷം പോലീസ് സാഹസികമായി പിടികൂടി. .

അടൂർ കൂരമ്പാല ഇളയ കുറുപ്പനയത്ത് വീട്ടിൽ ദിലീപ് (39) നെയാണ് തടിയിട്ടപറമ്പ് പോലീസ് പിടികൂടിയത്. 2017 ൽ വാഴക്കുളം ഭാഗത്തെ രണ്ട് വീടുകളിൽ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ. തുടർന്ന് പോലീസ് പിടികൂടി റിമാന്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ച ശേഷം ഒളിവിൽപോയി. പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പന്തളത്ത് താമസിക്കുന്ന വീട് വളഞ്ഞ് സാഹസികമായി പിടികൂടിയത്. 
പതിനാറ് മോഷണ കേസിലേയും, ഒരു മയക്കുമരുന്ന് കേസിലും പ്രതിയാണ് ദിലീപ്. ഇൻസ്പെക്ടർ വി.എം.കേഴ്സൻ, എ.എസ്.ഐ അബ്ദുൾ റഹ്മാൻ, എസ്.സി.പി.ഒ മാരായ കെ.കെ.ഷിബു, വി.എസ്.ആനന്ദ് .സി.എം.കരീം, സന്ദീപ് കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കൂടുതൽ വാർത്തകൾ

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News