റൂറൽ ജില്ലയിൽ പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ ഒറ്റ ദിവസം 700 ഓളം കേസ്സുകൾ രജിസ്റ്റർ ചെയ്തു. .
റൂറൽ ജില്ലയിൽ പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ ഒറ്റ ദിവസം 700 ഓളം കേസ്സുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസ്സുകളിലായി കാപ്പ ഉൾപ്പടെ 150 ഓളം പേരെ അറസ്റ്റ് ചെയതു.
മയക്കുമരുന്ന്, അനധികൃത മദ്യവിൽപന, നിരോധിത പുകയില ഉൽപന്നങൾ വിൽപന, ഗതാഗത നിയമലംഘനം, ചൂതാട്ടം, അനധികൃത മണ്ണ് കടത്ത് തുടങ്ങിയ കുറ്റങ്ങളാണ് പ്രധാനമായും കണ്ടെത്തിയത് .
ലോഡ്‌ജ്കൾ കേന്ദ്രീകരിച്ചും പരിശോധന നടത്തി. കാപ്പ ലംഘനങ്ങൾ നടക്കുന്നുണ്ടോയെന്ന് അന്വേഷണം നടത്തി.
റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവർ, മുൻ കാല കുറ്റവാളികൾ, ജാമ്യം ലഭിച്ചവർ എന്നിവരുടെ വീടുകളിലും, ബന്ധപ്പെട്ട സ്ഥാപനങ്ങളിലും പരിശോധന നടത്തി.ജില്ലയിലെ 5 സബ് ഡിവഷനുകളിൽ 34 സ്റ്റേഷനുകളിലായി പ്രത്യേകം സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. പരിശോധന നടത്തിയത്.
റേഞ്ച് ഡി.ഐ.ജി ഡോ. എ.ശ്രീനിവാസിന്‍റെ നിർദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു കോംബിംഗ് ഓപ്പറേഷൻ നടത്തിയത്.