ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. .
കുന്നത്തേരി പേകുഴി വീട്ടിൽ റഫീക്ക് (38) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഉളിയന്നൂരിൽ നിന്നും തൃശൂർ കൊച്ചുകടവ് സ്വദേശിയുടെ ബൈക്ക് മോഷണം പോയിരുന്നു. ഇതിൽ അന്വേഷണം നടത്തി വരുന്നതിനിടെയാണ് നമ്പർ പ്ലേറ്റുകൾ ഇല്ലാതെ ഇതേ ബൈക്കുമായി റഫീക്കിനെ പിടികൂടുന്നത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇയാളുടെ പക്കൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം, ആലുവ ഭാഗങ്ങളിൽ നിന്നും മോഷണം നടത്തിയ മറ്റ് മൂന്ന് ബൈക്കുകൾ കൂടി പിടികൂടി. എല്ലാം നമ്പർ പ്ലേറ്റുകൾ ഊരി മാറ്റിയ നിലയിലായിരുന്നു. മുൻപ് വർക്ക് ഷോപ്പ് മെക്കാനിക്കായിരുന്ന റഫീക്ക് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് ബൈക്കുകളുടെ ലോക്ക് പൊട്ടിക്കുന്നത്. മോഷ്ടിക്കുന്ന ബൈക്കുകൾ വിവിധ പാർട്ട്സുകളാക്കി ആക്രി കടകളിലും വർക്ക് ഷോപ്പുകളിലും വിൽപ്പന നടത്തുന്നതാണ് രീതി. 2021 ൽ മൂന്ന് ബൈക്കുകൾ മോഷണം ചെയ്തതിനു ആലുവ പോലീസ് പിടികൂടുകയും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതുമാണ്. മറ്റൊരു അടിപിടി കേസിലും പ്രതിയാണ്. ഇൻസ്പെക്ടർ എൽ.അനിൽ കുമാർ, എസ്.ഐ മാരായ ജി.അനൂപ്, സി.ആർ.ഹരിദാസ്. ജോൺസൻ തോമസ്. സി.പി.ഒ മാരായ മാഹിൻഷാ, മുഹമ്മദ് അമീർ എന്നിവരാണ് അമ്പേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.