വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഒരു കിലോ അമ്പത് ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. .

കിഴക്കമ്പലം വിലങ്ങിൽ വാടകയ്ക്ക് താമസിയ്ക്കുന്ന അടിമാലി തണ്ടേൽ ഷമീർ (28), അടിമാലി മന്നംകണ്ടം തുമ്പലാത്ത് വീട്ടിൽ അബിൻസ് (29) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. കാറിൽ പട്ടിമറ്റം കോട്ടമല ഭാഗത്ത് കഞ്ചാവ് വിൽപ്പനയ്ക്ക് എത്തിക്കുമ്പോഴാണ് പിടിയിലാകുന്നത്. കാറിന്‍റെ രഹസ്യ അറയിൽ ചെറിയ പൊതിയാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അതിഥി തൊഴിലാളികൾക്കും, യുവാക്കള്‍ക്കും ആണ് വിൽപ്പന. കാറും, പൊതിയാനുപയോഗിക്കുന്ന പേപ്പറുകളും കസ്‌റ്റഡിയിലെടുത്തു. ഷമീറിന് മീൻ വിൽപനയാണ്. ഇതിന്‍റെ മറപിടിച്ചാണ് കഞ്ചാവ് കച്ചവടം നടത്തുന്നത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എ.എസ്.പി ജുവനപ്പടി മഹേഷ്, ഇൻസ്പെക്ടർ വി.പി.സുധീഷ്, എസ്.ഐ. എ.എൽ.അഭിലാഷ്, എ.എസ്.ഐ വേണുഗോപാൽ എസ്.സി.പി.ഒമാരായ പി.എ.അഫ്സൽ, അലിക്കുഞ്ഞ് ,അജിൽ കുമാർ, അഭിലാഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News