നഗരമധ്യത്തിൽ ഓട്ടോറിക്ഷാ മോഷണം പ്രതികൾ പിടിയിൽ. .
ചേലാമറ്റം പുളിക്കക്കുടി ഫൈസൽ (ചൊക്ലി ഫൈസൽ 33), ഈസ്റ്റ് ഒക്കലിൽ വാടകക്ക് താമസിക്കുന്ന പാറപ്പുറം എക്കാട്ട് വീട്ടിൽ പ്രശാന്ത് (36) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പെരുമ്പാവൂരിലെ സിനിമാ തീയേറ്ററിൽ സെക്കൻറ് ഷോ സിനിമ കാണാൻ കയറിയ തണ്ടേക്കാട് സ്വദേശിയുടെ ഓട്ടോറിക്ഷയാണ് ഇവർ മോഷ്ടിച്ചത്. മോഷ്ടിച്ച ഒട്ടോറിക്ഷയിൽ കറങ്ങി നടന്ന് കളവ് നടത്താനായിരുന്നു പരിപാടിയെന്ന് പോലീസിനോട് പറഞ്ഞു. 17 ന് ആണ് മോഷണം നടന്നത്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ഒരു ദിവസം കൊണ്ട് പ്രതികളെ പിടികൂടി. ഓട്ടോറിക്ഷയും കണ്ടെടുത്തു. മോഷണം, കഞ്ചാവ് ഉൾപ്പടെ പതിനഞ്ചോളം കേസുകളിലെ പ്രതിയാണ് ഫൈസൽ . രണ്ടു വർഷത്തോളം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.എ.എസ്.പി ജുവനപ്പടി മഹേഷിന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ ജോസി.എം.ജോൺസൻ, ഗ്രീഷ്മ ചന്ദ്രൻ, എ.എസ്.ഐമാരായ എം.കെ.അബ്ദുൾ സത്താർ, അനിൽ.പി.വർഗീസ്, എസ്.സി.പി.ഒ മാരായ പി.എ.അബ്ദുൾ മനാഫ്, എം.ബി.സുബൈർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.