തലയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സില്‍ ഒരാള്‍ അറസ്റ്റില്‍..
കുഴുപ്പിള്ളി ബീച്ച് ഭാഗത്ത് തെക്കനാംപിള്ളി വീട്ടില്‍ ഡെന്നി (31) യെ ആണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബറില്‍ കുഴുപ്പിള്ളി ബീച്ച് റോഡിലൂടെ മോട്ടോര്‍സൈക്കിളില്‍ യാത്ര ചെയ്തുവന്ന കുഴുപ്പിള്ളി സ്വദേശി സജിത്തിനെയും ഇയാളുടെ ബന്ധുവായ അജിത്തിനയെും സുഹൃത്ത് വിഷ്ണുവിനെയും തടഞ്ഞുനിര്‍ത്തി വടി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഡെന്നി ഒളിവില്‍പ്പോയി. ഈ കേസ്സിലെ മറ്റ് പ്രതികളായ ഹരീന്ദ്രബാബുവിനെയും, അഖിലിനെയും (ഉണ്ണിപാപ്പാന്‍) പിറ്റേദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇന്‍സ്പെക്ടര്‍ എ.ല്‍.യേശുദാസിന്‍റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ വി.കെ.ശശികുമാര്‍, ടി.കെ.രാജീവ്, അസ്സി.സബ് ഇന്‍സ്പെക്ടര്‍ കെ.എസ്.ബിജു., സി.പി.ഒ സി.ബി.അരവിന്ദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.