ഡെൻമാർക്കിനെ കീഴടക്കി ബെല്‍ജിയം.

കോ​പ്പ​ന്‍​ഹേ​ഗ​ന്‍: യൂ​റോ ക​പ്പി​ല്‍ ഗ്രൂ​പ്പ് ബി​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഡെ​ൻ​മാ​ർ​ക്കി​നെ കീ​ഴ​ട​ക്കി ബെ​ല്‍​ജി​യം. ഒ​രു ഗോ​ളി​ന് പി​ന്നി​ല്‍ നി​ന്ന ശേ​ഷം ര​ണ്ടു ഗോ​ള്‍ തി​രി​ച്ച​ടി​ച്ചാ​ണ് ബെ​ല്‍​ജി​യം വി​ജ​യം പി​ടി​ച്ച​ത്. ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് ബി​യി​നി​ന്ന് ബെ​ല്‍​ജി​യം പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇ​ടം​പി​ടി​ച്ചു.

ര​ണ്ടാം മി​നി​റ്റി​ലാ​ണ് ബെ​ൽ​ജി​യ​ത്തെ ഞെ​ട്ടി​ച്ച് ഡെ​ന്മാ​ർ​ക്കി​ന്‍റെ ഗോ​ളെ​ത്തി​യ​ത്. എ​മി​ല്‍ ഹോ​യ്ബ​ര്‍​ഗ് ന​ൽ​കി​യ പാ​സ് യൂ​സു​ഫ് പോ​ള്‍​സ​ൻ ഗോ​ളാ​ക്കു​ക​യാ​യി​രു​ന്നു. യൂ​റോ ക​പ്പ് ച​രി​ത്ര​ത്തി​ലെ ര​ണ്ടാ​മ​ത്തെ വേ​ഗ​മേ​റി​യ ഗോ​ളാ​യി​രു​ന്നു ഇ​ത്.

ര​ണ്ടാം പ​കു​തി​യി​ലാ​ണ് ബെ​ൽ​ജി​യം തി​രി​ച്ച​ടി​ച്ച​ത്. 55-ാം മി​നി​റ്റി​ല്‍ തോ​ര്‍​ഗ​ന്‍ ഹ​സാ​ര്‍​ഡ് ബെ​ല്‍​ജി​യ​ത്തെ ഒ​പ്പ​മെ​ത്തി​ച്ചു. ലു​ക്കാ​ക്കു​വി​ന്‍റെ മു​ന്നേ​റ്റ​മാ​ണ് ഗോ​ളി​ല്‍ ക​ലാ​ശി​ച്ച​ത്. 70-ാം മി​നി​റ്റി​ല്‍ ഡി​ബ്രു​യ്‌​നി​ലൂ​ടെ ബെ​ല്‍​ജി​യം ലീ​ഡെ​ടു​ത്തു. ഏ​ദ​ന്‍ ഹ​സാ​ര്‍​ഡ് ‌‌നീ​ട്ടി ന​ൽ​കി​യ പ​ന്ത് ഡി​ബ്രു​യ്‌​ൻ വ​ല​യി​ലെ​ത്തി​ച്ചു.

87-ാം മി​നി​റ്റി​ല്‍ ബ്രാ​ത്ത്‌​വെ​യ്റ്റി​ന്‍റെ ഹെ​ഡ​ര്‍ ബാ​റി​ലു​ര​സി പു​റ​ത്ത്‌ പോ​യി. സ​മ​നി​ല ഗോ​ളി​നാ​യി ഡെ​ന്‍​മാ​ര്‍​ക്ക് കി​ണ​ഞ്ഞ് ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News