ഓക്സിജനായി ടാങ്കറുകൾ പ്രത്യേക വിമനത്തിൽ കൊച്ചിയിൽ നിന്ന് കൊൽക്കത്തയ്ക്ക്. .

 കൊച്ചി: പശ്ചിമ ബംഗാളില്‍ നിന്ന് ഓക്‌സിജന്‍ കൊണ്ടുവരുന്നതിന് കൊച്ചിയില്‍ നിന്ന് ഓക്‌സിജന്‍ ടാങ്കറുകള്‍ പ്രത്യേക വിമാനത്തില്‍ അയച്ചു. ഇന്ന് രാത്രി എയര്‍ ഇന്ത്യയുടെ പ്രത്യേക കാര്‍ഗോ വിമാനത്തിലാണ് മൂന്നു ടാങ്കറുകള്‍ അയച്ചത്. 9 ടണ്‍ വീതം ഓക്‌സിജന്‍ നിറയ്ക്കാവുന്ന ടാങ്കറുകളാണിവ.

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് ടാങ്കറുകള്‍ ഓക്‌സിജന്‍ പ്ലാന്റിലെത്തിക്കുന്നതിനും തിരികെ കൊണ്ടു വരുന്നതിനും പരിശീലനം ലഭിച്ച ഡ്രൈവര്‍മാരും മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരും ഈ വിമാനത്തിലുണ്ട്. ഓക്‌സിജന്‍ നിറച്ച് രണ്ടു ദിവസത്തിനകം ടാങ്കറുകള്‍ പ്രത്യേകവിമാനത്തില്‍ തന്നെ കൊച്ചിയിലേക്ക് തിരികെ കൊണ്ടുവരും.

അതിനിടെ യുഎഇയില്‍ നിന്ന് ഇന്ന് 700 കിലോഗ്രാം ഓക്‌സിജന്‍ വിമാനമാര്‍ഗം കൊച്ചിയിലെത്തിച്ചു. ദുബായില്‍ നിന്നുള്ള വിമാനത്തില്‍ സിലിണ്ടറുകളിലാണ് ഓക്‌സിജന്‍ എത്തിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവന്‍രക്ഷാ മരുന്നുകളും ഓക്‌സിജന്‍ സിലിണ്ടറുകള്‍ അടക്കമുള്ള ക്യാപ്‌സൂളുകളും എത്തിക്കുന്നതിന് കെ.എസ്ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. പാലക്കാട് ജില്ലയില്‍ നിന്ന് 37 ഡ്രൈവര്‍മാരും എറണാകുളം ജില്ലയില്‍ നിന്ന് 25 ഡ്രൈവര്‍മാരും അടക്കം 62 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കിയത്

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News