പാ(പ്രാ)ണൻ്റെ പെണ്ണ് ..

സുധാമയീ നീ വിരിഞ്ഞു
സാലഭഞ്ജികേ നീ ഉണർന്നു
ഉടഞ്ഞുലഞ്ഞ കാതരേ നിന്നുടെ
ഉടലിൽ പാണതുടി ധ്വനിച്ചു

രാഗമരാളമായി തുടിച്ചിടനെഞ്ചും
രാഗശില്പി കരപൂജയേറ്റതും
മാലേയഗാത്രിയായ് പുനർജനിച്ചു അവൾ
പ്രാണനാം  പാണസ്വനഗീതമായി

നൂപുരമർമ്മരശിഞ്ജിതം പോലും
നീലനിലാവിലും നാണമാർന്നു
പ്രാണസഖിയായി പ്രണയിച്ചു പിന്നെ
പ്രാണനാം പെണ്ണിനെ പരിണയിച്ചു
    
     കാർത്തിക എസ് പണിക്കർ

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News