മധുരമലയാളം . കാർത്തിക എസ് പണിക്കർ.

.ദക്ഷിണ ഭാരതേ മമ ധരണി
.ദശസൂനധാരി ഈശൻ തവ ധരണി 
കളിവിളക്കുണരുന്ന കേദാര ഭൂവേ 
കേളീരവം വിടരും ഭാർഗവ ക്ഷേത്രേ 
മലയജ ധരിത്രി മലയാള മാതേ
 മരതക മലരെൻ കേരള ജനനി
പത്മതീർഥേ അനന്ത തല്പേ
പള്ളി കൊള്ളും തേവർ മരുവും പ്രദേശേ  
മുറജപയാഗത്തിൻ അനന്തപുരേശേ 
നിന്നൊരയനം പാടിയണയുന്നു 
 കേരളോത്തര മന്നണയും വരെ 
പാലരുവി പദസ്വനമതിൽ 
പഴമൊഴി പാടും വന സരണികൾ 
അഷ്ടമുടി പൊന്നോളങ്ങൾ പുണരുന്നൊരു 
 കരയിതു കൊല്ലം
കണ്ടവനോയില്ലം വേണ്ടിഹ 
ദേശിംഗനാടെൻ കൊല്ലമേ
പടയണി പാട്ടിൻ പത്തനങ്ങൾ
പമ്പയാറ്റിൽ ഈറനുടുത്തണയും ഭവനങ്ങൾ 
ശബരിഗിരിനാഥനരുളും മലയാചലം 
പത്തനംത്തിട്ടയെൻ ഗിരിധരഭൂമി 
. കുട്ടനാടൻ പുഞ്ചയിലെ കതിരണിയും 
പൊൻമണി കൊയ്യാൻ പോകും .
 കിളിമകളുടെ കൂടെ പോകാം 
.പാതിരാമണലോരം തേടി പോകാം 
പകലിലിരവുദിക്കും കരയതു കാണാം ആലപ്പുഴയോരം 
.ചാരുതയോലും തീരം കിഴക്കിൻ വെനീസിതിവിടം 
അറിവിന്നിലയമേ കോട്ടയഭൂപ്രദേശേ 
 അക്ഷര പളുങ്കുതിരും അക്ഷര ഭവനമേ 
വേമ്പനാട്ടതിരുകാക്കും അച്ചടികോട്ടകളെ 
അതിരില്ലാതറിവുകൾ പകരും അറിവിന്നക്ഷരനഗരിയാം മലയാള മണ്ണേ 
കുറവനാം കാന്തനും കുറത്തിയാ കാമിനിയും 
ശിലയായി പിറന്ന മലയിടുക്കിലാ
പെരിയാറൊഴുകും പ്രേമാശ്രു പോലെയാ 
ശ്യാമസുന്ദരിയാമിടുക്കി നാട്ടിൽ
ചെമ്പട്ടു ചുറ്റുന്ന നേരത്ത് ഈറനുടുക്കും 
 ചീനവല തൻ കായലോരം
 ഋഷിനാഗകുളത്തപ്പനു കാണിക്ക നേദിക്കും 
.കടലിന്നു റാണിയാം കൊച്ചി ദേശം 
വടക്കുംനാഥന് പ്രദക്ഷിണം വയ്ക്കുന്നീ 
 പൂര പെരുമയെഴും
തൃശ്ശിവപേരൂർ
പുലിയിറങ്ങും നാലാ മോണപുലരിയിൽ 
പുലിമടയായിടും പെരിയ ഊര് 
 നിള വഴിയും നെല്ലറ നാട്ടിൽ
നെന്മാറ വേലയ്ക്കിവിടെ മേളപ്പടയൊരുക്കം 
സൈരന്ധ്രിക്കാടിനു യിരാം പൊറൈനാട് 
കരിമ്പന ചാർത്തിന്റെ പാലക്കാടീയൂര് 
.മലയാളമറിവിന്നു ഹരിശ്രീ കുറിക്കും 
 മലയാള മണ്ണാം തുഞ്ചൻ പറമ്പും 
 മാഘമാസ വാസരം തന്നിൽ പണ്ടാ 
മാമാങ്കം കുറിച്ചൊരാ മലപ്പുറ മലമ്പ്രദേശം 
 ഇശലുപാടും നാടീ സാമൂതിരിക്കര 
ഇടനെഞ്ചിൽ ചിറയേന്തും കല്ലായിക്കര 
തുഷാരഗിരികൾ ജലധാര നടത്തും .
കോഴിക്കോടെൻ രുചി പെരുമ തൻ കര 
 വിണ്ണോളം ഉയരുന്ന നാട് 
.വനസുന്ദരിയാം വയനാട് 
 രാമ ശരമേറ്റു പിളർന്നൊരാ 
ശിലയിടുക്കിൻ കീർത്തി 
 ചുരം താണ്ടി പെരുമ കേട്ട വനനാട്ചി
റയ്ക്കലാപൊയ്കയിൽ വിരിഞ്ഞൊരാ 
അറയ്ക്കലാ രാജ വംശത്തിനൂര് 
തോറ്റംപാട്ടുണരുന്ന കാവ്തെ
യ്യാട്ട കോലങ്ങൾ കളിയാടും കണ്ണൂര് 
 വടക്കിനി കോലായിൽ ഈ തുളുനാട്ടിൽ 
. മല്ലികാർജ്ജുന മന്ദിരേ യക്ഷഗാനമാടുന്നു 
 മലയാളമീ കേരള ഭൂവിനു 
മകുടമാകും കാസർഗോഡിപ്രദേശം 
 കോട്ടകൊത്തളങ്ങൾ ചരിത്രം കുറിച്ചൊരാ .
 ഉത്തരദേശേ സപ്തഭാഷസംഗമഭൂമി
                                                              കാർത്തിക എസ് പണിക്കർ.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News