തൊടാപറമ്പ് ജംഗ്ഷനിൽ വെള്ളക്കെട്ടു നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്.

അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം കൂവപ്പടി പഞ്ചായത്തിലെ തൊടാപറമ്പിൽ വെള്ളക്കെട്ട്.പൂപ്പാനി ഐമുറി റോഡിൻറെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടന്ന നിർമ്മാണങ്ങളെ തുടർന്നാണ് റിട്ടയേഡ് കൃഷി വകുപ്പ് ഓഫീസർ ആയിരുന്ന മാളിയേക്കൽ വീട്ടിൽ ജി ചന്ദ്രമോഹൻ ഇളയിടത്തിന്റെ വീട്ടിന് മുന്നിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്.റോഡിൻറെ കുറച്ചുഭാഗം കോൺക്രീറ്റ് കട്ടകൾ പാകി ഉയർത്തിയതോടുകൂടിയാണ് വീടിനു മുന്നിൽ വലിയ രീതിയിലുള്ള വെള്ളക്കെട്ട് രൂപപ്പെട്ടത്.കാലവർഷം ആരംഭിച്ച തോടുകൂടി തുടങ്ങിയ വെള്ളക്കെട്ട് ഇതേവരെ മാറിയിട്ടില്ല.കാൽനടയാത്രയ്ക്ക് പോലും പറ്റാത്ത രീതിയിലാണ് ഗേറ്റിനു മുന്നിലും റോഡിൻറെ പകുതിഭാഗം വരെയും വെള്ളം കെട്ടിക്കിടക്കുന്നത്.ഈ ഭാഗത്ത് വാഹന അപകടങ്ങളും നിത്യസംഭവവുമായി മാറിക്കൊണ്ടിരിക്കുകയാണ്.വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുവാൻ അധികൃതർ തയ്യാറായില്ലെങ്കിൽ റോഡ് ഉപരോധിക്കുമെന്ന്തൊടാ പറമ്പ് പൗരസമിതി അറിയിച്ചു

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News