കീഴ്‌മാട് പഞ്ചായത്തിലെ കുടുംബശ്രീയിൽ വൻതിരിമറി വനിതാ നേതാവ് സംശയത്തിന്റെ നിഴലിൽ..

കീഴ്മാട്: കീഴ്മാട്  ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിലെ ഒരു കുടുംബശ്രീ യൂണിറ്റിലെ ബാങ്ക് അക്കൗണ്ടിലൂടെ അനധികൃതമായി ലക്ഷങ്ങളോളം തുക കൈമാറുന്നതായി ആരോപണം. സെൻട്രൽ ബാങ്ക് ജിടിഎൻ ശാഖയിലുള്ള അക്കൗണ്ടിലാണ് തിരിമറികൾ നടക്കുന്നത്. കുടുംബശ്രീ യൂണിറ്റിലെ ഒരു വനിതാ നേതാവിൻ്റെ അറിവോടെ ഇക്കഴിഞ്ഞ ഡിസംബർ മാത്രം ഏഴ് ലക്ഷം രൂപയാണ് വന്ന് പോയത്. ഇത് ശ്രദ്ധയിൽപ്പെട്ട അംഗങ്ങൾ ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് വനിതാ നേതാവിന്റെ അറിവോടെ നടന്ന ഇടപാടാണിതെന്ന് അറിഞ്ഞത്. പിന്നീട് ഈ നേതാവുമായി ബന്ധപ്പെട്ടെങ്കിലും പരിശോധിക്കാമെന്ന് പറഞ്ഞൊഴിയുകയായിരുന്നു. എന്നാൽ വനിതാ അംഗങ്ങൾ അടുത്ത ദിവസം നേതാവിനെയും മറ്റും കൂട്ടി ബാങ്കിൽ ചെന്നപ്പോൾ ബാങ്കിന് അബദ്ധം പറ്റിയതാണെന്ന പുതിയ വിശദീകരണമാണ് ലഭിച്ചത്. മലയാളി അല്ലാത്ത ബാങ്ക് മാനേജർ പറഞ്ഞത് ആർക്കും മനസിലായിലെങ്കിലും ഇതോടെ പ്രശ്നം അവസാനിപ്പിച്ചതായി വനിതാ നേതാവ് തന്നെ പ്രാഖ്യാപിച്ചതോടെ എല്ലാവരും മടങ്ങി പോരുകയായിരുന്നു. വലിയ തുക അക്കൗണ്ടിലൂടെ കയറിയിറങ്ങിയത് ഓഡിറ്റിങ്ങ് സമയത്ത് തലവേദനയാകുമെന്നും ബാങ്ക് മാനേജർ സ്ഥലം മാറിപ്പോയാൽ ഈ വിശദീകരണം അപ്പോൾ ലഭിക്കില്ലെന്നുമുള്ള ആശങ്കകൾ ചില വനിതാ അംഗങ്ങൾ പങ്ക് വച്ചതോടെ പ്രശ്നം വീണ്ടും ചർച്ചയായിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ബാങ്ക് കേന്ദ്രീകരിച്ചുളള തട്ടിപ്പുകൾ നടന്നു വരുന്ന സാഹചര്യത്തിൽ സംഭവം ഗൗരവമാണ്‌. പഞ്ചായത്തിലെ സി ഡി എസ്‌ തലപ്പത്തിരിക്കുന്ന നേതാവ്‌ സംശയത്തിൻ്റെ നിഴലിലായതോടെ പഞ്ചായത്തിലെ വിവിധ കുടുംബശ്രീകളുടെ ബാങ്ക്‌ അക്കൗണ്ടുകൾ വരും ദിവസങ്ങളിൽ പരിശോധിച്ചേക്കും. സാമ്പത്തിക ക്രമക്കേട്‌ പുറംലോകം അറിഞ്ഞതോടെ കൂടുതൽ അന്വേഷണവും നടത്തും. പഞ്ചായത്ത്‌ കമ്മിറ്റി തന്നെ ഇതിനെതിരെ പൊലീസിൽ പരാതി നൽകണമെന്ന്‌ വിവിധ വാർഡ്‌ മെമ്പർമാർ ആവശ്യപ്പെട്ടിട്ടുണ്ട്‌. അതിനിടെ പഞ്ചായത്തിലെ കൂട്ടായ്‌മയുടെ ഭാഗമായി മാത്രം കുടുംബശ്രീയിൽ അംഗങ്ങളായ വനിതകൾ ഉൾപ്പെടെ സംഭവത്തെത്തുടർന്ന്‌ ആശങ്കയിലാണ്‌.സംഭവത്തിൽ പ്രതിഷേധവും ആരോപണവുമായി ചില സന്നദ്ധസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്‌

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News