പെരുമ്പാവൂർ നഗരസഭ - സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതിയുടെ ലോഗോ പ്രകാശനം
പെരുമ്പാവൂർ നഗരസഭ പൊതുജനാരോഗ്യത്തിന് മുൻഗണന നൽകി, ഏവർക്കും ഉയർന്ന നിലവാരത്തിലുള്ള ചികിത്സാ സേവനം ലഭ്യമാക്കുന്നതിനായി സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതി ആരംഭിക്കുന്നു.
വിദഗ്ധ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ വിപുലമായ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചുകൊണ്ട്, ആലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നീ വൈദ്യശാഖകളുടെ കൂടുതൽ സേവനങ്ങൾ ജനങ്ങൾക്ക് നൽകും.
രോഗപ്രതിരോധ പ്രവർത്തനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, രോഗനിർണയ പരിശോധനകൾ, സൗജന്യ മരുന്ന് വിതരണം എന്നിവ ഉൾക്കൊള്ളുന്ന ഈ മഹത്തായ സാമൂഹിക ആരോഗ്യ പദ്ധതിയുടെ ഔദ്യോഗിക ലോഗോ പ്രകാശനം
17 ഫെബ്രുവരി 2025 ഉച്ചയ്ക്ക് 11:30 ന് പെരുമ്പാവൂർ നഗരസഭയിൽ വെച്ച് നടത്തപ്പെടുന്നു.
നമ്മുടെ ആരോഗ്യത്തിനും നല്ല ഭാവിക്കും വേണ്ടി, അവരുടെയും സാന്നിധ്യത്തോടെ ഈ ചടങ്ങിനെ മഹത്തരം ആക്കാം. പെരുമ്പാവൂർ നഗരസഭയോടൊപ്പം ഒരു ആരോഗ്യകരമായ ഭാവിയിലേക്ക് കൈകോർക്കാം!