സംസ്ഥാന സർക്കാരിനെതീരെ കാലടിയിൽ കോൺഗ്രസ്‌ പന്തം കൊളുത്തി പ്രകടനം നടത്തി .

മണ്ഡലം 
സംസ്ഥാന സർക്കാരിനെതിരെ കാലടിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
 
കാലടി : സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും അവതരിപ്പിച്ച ബജറ്റിൽ കൂടി നിത്യോപയോഗ സാധനങ്ങളുടെ വില അന്യായമായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് കാലടിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റെന്നി പാപ്പച്ചൻ 
നേതൃത്വം നൽകിയ പ്രതിഷേധ പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. കോൺഗ്രസ് ഭവനിൽ നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനത്തിന് ജിനേഷ് തൈപറമ്പിൽ, എ.എ.യാക്കോബ്,
ഏ.എൻ. ഷിജു,
എം.കെ.മണി മോറപ്പിള്ളി,
എം .കെ .പ്രകാശ്,
എം.എം. രമേശ്,
എം.എച്ച്. മോഹൻദാസ്,
ദേവസിക്കുട്ടി താനത്താൻ,
കെ.പി. വർഗീസ്
എന്നിവർ നേതൃത്വം നൽകി. പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗം സി.സി.സി. ജന.സെക്രട്ടറി അഡ്വ.കെ.ബി. സാബു ഉദ്ഘാടനം ചെയ്തു.
ജോയ് പോൾ, 
ഏ. ജി.എലൈസ്,
ഷൈജൻ തോട്ടപ്പിള്ളി,
കെ.എസ്. ദിലീപ്,
സീന ദേവസിക്കുട്ടി,
പൗളി ബേബി,
പാപ്പച്ചൻ പറക്കാടൻ,
റോക്കോസ് കോലഞ്ചേരി,
പി.ഒ. പൗലോസ്,
ബിജു കെ.വി.,
തുടങ്ങിയവർ സംസാരിച്ചു.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News