കൊലപാതക കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിടച്ചു .

കൊച്ചി.നെടുമ്പാശ്ശേരി ചെറിയ വാപ്പാലശ്ശേരി ചീരോത്തി വീട്ടിൽ വിനു മണി (26) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിടച്ചത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. നെടുമ്പാശ്ശേരി, ചെങ്ങമനാട്, കാലടി, വടക്കേക്കര പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, മോഷണം, തട്ടികൊണ്ടുപോകൽ, കുട്ടികൾക്കെതിരായ ലൈംഗീക അതിക്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണ്. 2020 ൽ നെടുമ്പാശ്ശേരി കയ്യാലപ്പടി പഴം ചിറ ഭാഗത്ത് വച്ച് ജിസ്മോൻ എന്നയാളെ കുത്തികൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ്. കാഞ്ഞൂരിൽ വച്ച് ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കാലടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇയാളെ കാപ്പ ചുമത്തി കഴിഞ്ഞ മാർച്ച് മുതൽ ആറ് മാസത്തേക്ക് നാടുകടത്തിയിരുന്നു. കഴിഞ്ഞ നവംബറിൽ നെടുമ്പാശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അടിപിടിക്കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഡി വൈ എസ് പി ടി.ആർ രാജേഷിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സാബു ജി.മാസ്, സബ് ഇൻസ്പെക്ടർ മാഹിൻ സലിം ,എ.എസ്.ഐ റോണി അഗസ്റ്റിൻ, സി പി ഒ മാരായ ഗായോസ് പീറ്റർ, എം.എ.ഷാക്കിർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News