മറ്റൂർ ഗവ.ആശുപത്രിയിൽ ദന്തൽ ക്ലിനിക്ക് നിർമ്മാണം തുടങ്ങി. .

 കാലടി: മറ്റൂർ ഗവ.ആശുപത്രിയിൽ ദന്തൽ ക്ലിനിക്ക് നിർമ്മാണം  തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസ്സിക്കുട്ടി നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി അദ്ധ്യക്ഷനായി. ഡിവിഷൻ മെംബർ ആൻസി ജിജോ സ്വാഗതവും, ബ്ലോക്ക് വൈ.പ്രസിഡന്റ്      അഡ്വ. എം.ഒ.ജോർജ്ജ് നന്ദിയും പറഞ്ഞു. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷ പദ്ധതിയിൽ 25 ലക്ഷം രൂപയാണ് ദന്തൽ ക്ലിനിക്ക് നിർമ്മാണത്തിന് വകയിരുത്തിയിട്ടുള്ളത്. കാലടി,മഞ്ഞപ്ര, മലയാറ്റൂർ, കാഞ്ഞൂർ, ഒക്കൽ പഞ്ചായത്തുകളിൽ നിന്നും ദിവസേന 400 -ലധികം രോഗികൾ മറ്റൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വിവിധചികിത്സകൾക്കായി വരുന്നുണ്ട്.  ആധുനിക സൗകര്യങ്ങളോടു കൂടിയ ലബോറട്ടറി, എക്സ്-റേ, ഫിസിയോതെറാപ്പി സൗകര്യങ്ങൾ കാലടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ഉള്ളപ്പോഴും ദന്തൽ യൂണിറ്റ് പ്രവർത്തനം നാളിതുവരെ ഉണ്ടായിരുന്നില്ല. കാലടിയിലെ സ്വകാര്യ ആശുപതികളിൽ പല്ല് വേദനയുമായി എത്തുന്ന രോഗികൾക്ക് 1000 രൂപയിലേറെ ചിലവാകുന്ന അവസ്ഥ നാളുകളായി  ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ ചർച്ച ചെയ്തിരുന്നു. ദന്തൽ ക്ലിനിക്ക് നിർമ്മാണം പലവട്ടം ചർച്ച ചെയ്തെങ്കിലും കെട്ടിടനിർമ്മാണത്തിനുള്ള ഫണ്ട് കണ്ടെത്താനായിരുന്നില്ല. ബ്ലോക്ക് പഞ്ചായത്തിന്റെ ആരോഗ്യ സ്ഥിരം സമിതിയുടെ ദന്തൽ ക്ലിനിക്ക് നിർമ്മാണ ശുപാർശ ബ്ലോക്ക് ജനറൽ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. സർക്കാരിന്റെ ആർദ്രം മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട് മറ്റൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം.               ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ് അഡ്വ.എം.ഒ.ജോർജ്ജ്, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ സരിത സുനിൽ ചാലാക്ക, വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ഷിജി ജോയി, ബ്ലോക്ക് ജനപ്രതിനിധികളായ ആൻസി ജിജോ, സിജോ ചൊവ്വരാൻ , സീലിയ വിന്നി , വാർഡ് മെംബർ സിജു കല്ലുങ്ങൽ , മെഡിക്കൽ ഓഫീസർ ഡോ. നസീമ നജീബ്, ഹെൽത്ത് സൂപ്പർവൈസർ ഗിരീഷ്, ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ , എം.ടി. വർഗ്ഗീസ്, ബിജോയ് കുടിയിരിപ്പിൽ ,  എന്നിവർ ആശംസകൾ അർപ്പിച്ചു.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News