കാഞ്ഞൂരിൽ പന്മാവതി പൊന്നപ്പൻ അനുസ്മരണവും കേന്ദ്ര അവഗണക്കെതിരെ പ്രതിഷേധ സംഗമവും നടത്തി..
CP1 M കാഞ്ഞൂർ മുൻ ലോക്കൽ സെക്രട്ടറിയായിരുന്ന പന്മാവതി പൊന്നപ്പൻ അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം എം.പി. പത്രോസ് ഉൽലാടനം ചെയ്തു.
പാറപ്പുറം ബ്രാഞ്ച് ഓഫീസിൽ പന്മാവതി പൊന്നപ്പന്റെ ഫോട്ടോ എം.പി. പത്രോസ് അനാച്ഛാദനം നടത്തി.
സമ്മേളനത്തിൽ CPIM മലപ്പുറം ജില്ലാകമ്മിറിയംഗം സോഫിയ മെഹർ പ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി കെ.പി.ബിനോയി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വച്ച് അക്കാഡമിക് രംഗത്ത് കഴിവ് തെളിയിച്ച വിദ്യാർത്ഥി-വിദ്യാർത്ഥിനികളെയും കലാ-കായിക പ്രതിഭകളെയും ആദരിച്ചു.
പാറപ്പുറം ബാംബു കോർപ്പറേഷൻ പാറപ്പറം ഡിപ്പോയിലെ തൊഴിലാളികൾക്ക് ആവശ്യമായ സാധനങ്ങൾ ലോക്കൽ കമ്മിറ്റി ഉപഹാരമായി നൽകിയ ചടങ്ങ് മണ്ഡലം സെക്രട്ടറി എ.പി.ഉദയകുമാർ കൈമാറി.
ടി.ഐ. ശശി, പി. അശോകൻ , പി.ആർ വിജയൻ . ശശിധരൻ മാസ്റ്റർ എം.ജി ഗോപിനാഥ് പി.തമ്പാൻ, ചന്ദ്രവതി രാജൻ, സജിതലാൽ , പി.എസ്.മോഹനൻ എന്നിവർ സംസാരിച്ചു.