അക്ഷര ദീപം സാംസ്കാരിക സമിതിഏറണാകുളം ജില്ല സംഘടിപ്പിച്ച പുസ്തക പ്രകാശനം നടന്നു. .
ആലുവ: അക്ഷര ദീപം സാംസ്കാരിക സമിതിഏറണാകുളം ജില്ല സംഘടിപ്പിച്ച പുസ്തക പ്രകാശനം നടന്നു. അശോകപുരം വിദ്യാവിനോദിനി ലൈബ്രറി ഹാളിൽ വെച്ച് നടത്തിയ സാംസ്കാരിക സമ്മേളനം അൻവർ സാദത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ പുസ്തക പ്രകാശനം നടത്തി. മാധ്യമ പ്രവർത്തകരായ ജോൺ കാലടി രചിച്ച " രണ്ടാം വരവ് " എന്ന നോവലും. ജേക്കബ് വെളുത്താന്റെ " മനസ്സിൽ പൂർത്തിയാവാത്ത ചിത്രം: എന്ന കവിതാ സമാഹാരവും, മായവിനോദിന്റെ പകൽ തേടുന്നവർ എന്ന ചെറു കഥാ സമാഹാരവുമാണ് പ്രകാശനം നടത്തിയത്. ചടങ്ങിൽ അക്ഷരദീപം സാംസ്കാരികസമിതി ജില്ലാ പ്രസിഡന്റ് ജേക്കബ് വെളുത്താൻ അ ദ്ധ്യക്ഷത വഹിച്ചു. അക്ഷരദീപം എഡിറ്റർ ടി.വിജയൻ, മുഖ്യാതിഥിയായി. സമിതി ജില്ലാ സെക്രട്ടറി എ.എൻ. സാബു സ്വാഗതം ആശംസിച്ചു.
സംസ്ഥാന വൈസ്. പ്രസിഡന്റ് സുശീലൻ ഡോ. ഡീക്കൻ മേതല, കവയത്രി ബാല അങ്കാരത്ത്, ഷാജു മോൻ, തുടങ്ങിയവർ
ആശംസകൾ അർപ്പിച്ചു. സമിതി വൈസ്. പ്രസിഡന്റ് ജോൺ കാലടി നന്ദിയും രേഖപ്പെടുത്തി. കവിയരങ്ങും, പുസ്തക ചർച്ചയും നടന്നു.