ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം: കൂടിക്കാഴ്ച 24 ന്.

പെരുമാട്ടി ഗവ. ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്‌കിൽസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. രണ്ടു വർഷത്തെ പ്രവർത്തിപരിചയത്തോടെയുള്ള എം.ബി.എ. അല്ലെങ്കിൽ ബി.ബി.എ, സോഷ്യോളജി, സോഷ്യൽ വെൽഫെയർ, ഇക്കണോമിക്‌സ് എന്നിവയിൽ ബിരുദവും രണ്ടു വർഷത്തെ പ്രവർത്തിപരിചയം, അല്ലെങ്കിൽ ഡി.ജി. ഇ.ടി സ്ഥാപനങ്ങളിൽ നിന്നുള്ള ബിരുദം/ ഡിപ്ലോമ, രണ്ട് വർഷത്തെ എംപ്ലോയബിലിറ്റി സ്‌കിൽസിലുള്ള പ്രവർത്തിപരിചയവുമാണ് യോഗ്യത. ഇതിനു പുറമെ നിർബന്ധമായും ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷൻ സ്‌കിൽസും പ്ലസ്ടു/ ഡിപ്ലോമ തലത്തിലുള്ള കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ജൂൺ 24 ന് രാവിലെ 11 ന് ഐ.ടി.ഐ.യിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു . ഫോൺ – 04923 234235

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News