കൊറോണ രണ്ടാം തരംഗത്തിന്റെ അതിതീവ്ര വ്യാപന സാഹചര്യത്തിൽ അതിഥി തൊഴിലാളികൾക്കായി ഡൊമിസിലറി കെയർ സെന്റർ കൊഴിഞ്ഞാമ്പാറ നാട്ടുകൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ വനിത ഹോസ്റ്റലിൽ പ്രവർത്തനമാരംഭിച്ചു..

നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെയാണ് ഡൊമിസിലറി കെയർ സെന്റർ ആരംഭിച്ചത്.76 ബെഡുകളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. നിലവിൽ അഞ്ച് പേരെ സെന്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സെൻ്റർ അസിസ്റ്റന്റ് കളക്ടർ ഡോ.അശ്വതി ശ്രീനിവാസ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. അതിഥി തൊഴിലാളികൾക്ക് കോവിഡ് രോഗബാധയുണ്ടായാൽ തൊഴിലുടമ ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തണമെന്നാണ് നിർദേശം. എന്നാൽ തീരെ സൗകര്യമില്ലാത്ത തൊഴിലാളികൾക്ക് സർക്കാർ സജ്ജീകരിച്ചിരിക്കുന്ന ക്വാറന്റൈൻ സെന്ററിൽ നിരീക്ഷണത്തിൽ ഇരിക്കാം.അതിഥി തൊഴിലാളികളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും സഹായങ്ങൾ ലഭ്യമാക്കുന്നതിനുമായി ജില്ലാ ലേബർ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. കോവിഡ് നിർദേശങ്ങൾ, ചികിത്സാ സഹായങ്ങൾ, ഭക്ഷ്യ ലഭ്യത തുടങ്ങിയ ആവശ്യങ്ങൾക്കായി തൊഴിലാളികൾക്ക് 0491- 2505582, 83, 85, 87, 89 നമ്പറുകളിൽ ബന്ധപ്പെടാം.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News