ലോക്ഡൗൺ വേളയിൽ എക്സൈസിന്റെ ജില്ലാതല ഹെൽപ് ഡെസ്ക് സംവിധാനം.

പാലക്കാട്:   ലോക്ഡൗണിൻ്റെ പശ്ചാത്തലത്തിൽ പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ച്
ജില്ലാതല ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ ഹെൽപ് ഡെസ്ക് നമ്പറായ 0491 2505897 ൽ ബന്ധപ്പെടാം.
ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നതിനും ആശുപത്രിയിൽ പോകുന്നതിനും വാഹന സൗകര്യം ഏർപ്പെടുത്തുക, ഡീ-അഡിഷൻ സംഭവങ്ങളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് ചികിത്സാ സഹായം നൽകുക, അത്യാവശ്യക്കാർക്ക് മരുന്ന്, ഭക്ഷണം എന്നിവ താലൂക്ക് തലത്തിൽ സർക്കിൾ ഓഫീസുകളുമായി ബന്ധപ്പെട്ട് എത്തിച്ച് നൽകുക തുടങ്ങിയ സഹായങ്ങളാണ് ഹെൽപ് ഡെസ്ക് മുഖേന ചെയുക.
രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെയാണ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുക. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വിമുക്തി മാനേജരുടെ നമ്പറായ 9447879275 ലും 18004252919 ടോൾ ഫ്രീ നമ്പറിലും വിളിക്കാം.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News