നിരവധി കേസിലെ പ്രതി പിടിയിൽ .

 തുറവൂർ പുല്ലാനി ചാലക്കവീട്ടിൽ വിഷ്ണു ( പുല്ലാനി വിഷ്ണു 32 )നെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. യോർദ്ധനാപുരത്തെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച യുവാവിൻ്റെ അമ്മയെയും ഇയാൾ കമ്പിവടി കൊണ്ട് ആക്രമിച്ചു. യുവാവിൻ്റെ അനുജനും, അനുജൻ്റെ സുഹൃത്തും വിഷ്ണുവുമായി നേരത്തെ തർക്കം ഉണ്ടായിരുന്നു. അതിനെ തുടർന്നാണ് അക്രമം ഉണ്ടായത്. അങ്കമാലി, കാലടി, പാലക്കാട് നെടുമ്പാശേരി സ്റ്റേഷനുകളിൽ വധശ്രമം, കവർച്ച, അടിപിടി ഉൾപ്പെടെ 15 കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ കാപ്പയും ചുമത്തിയിരുന്നു. അങ്കമാലിയിൽ റൗഡി ലിസ്റ്റിൽ ഉള്ളയാളാണ് .
ഇൻസ്‌പെക്ടർ എ.രമേഷ്, എസ്. ഐ മാരായ പ്രദീപ് കുമാർ, അജിത്, ബൈജുക്കുട്ടൻ, എ.എസ്.ഐ നവീൻദാസ്, സീനിയർ സി പി ഒമാരായ ഷെറീഫ് ,അജിതാ തിലകൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News