അമൽ കെ ജോബി കഥയും, തിരക്കഥയും എഴുതി സംവിധാനം ചെയ്‌ത പുതിയ സിനിമ "ബ്രൂട്ടൽ" ന്റെ ചിത്രീകരണം പൂർത്തിയായി. പീനട്ട് ഇൻ്റർനാഷണൽ മൂവീസിന്റെ ബാനറിൽ നാസർ ലത്തീഫും, ലാമാസ് മീഡിയ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അമൽ കെ ജോബിയും ചേർന്ന് നിർമ്മിക്കുന്ന ഈ സിനിമ ഒരു ഓഫ് ബീറ്റ് ഫെസ്റ്റിവൽ സിനിമയാണ്. വളരെ ബ്രൂട്ടലായി റേപ്പ് ചെയ്യപ്പെടുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.
സുന്ദര പാന്ധ്യൻ, നാസർ ലത്തീഫ്, അമലു ബാബു, അമല റോബിൻ, ജോയ് ജോൺ ആന്റണി, ലത ദാസ്, ബിച്ചു അനീഷ്, ജിൻസി ചിന്നപ്പൻ, ടൈറ്റസ് ജോൺ, രജീഷ് കെ സൂര്യ, മച്ചാൻ സലിം, പ്രണവ് പ്രഭുൽ, സുധീഷ് എൽദോസ്, ഷിബു പരമേശ്വരൻ, റോബിൻ പടവിൽ, ഹെലൻ തോമസ്, അനസ് പെരുവന്താനം, ജെയിംസ് കൊട്ടാരം തുടങ്ങിയവർ അഭിനയിച്ച ഈ സിനിമയുടെ ലൊക്കേഷനുകൾ തൊടുപുഴ, വണ്ടമറ്റം, കരിമണ്ണൂർ എന്നിവിടങ്ങളിൽ ആയിരുന്നു.
അണിയറയിൽ ആഗ്രഹ് കൊട്ടാരത്തിൽ ക്യാമറയും, ജോസ് അറുകാലിൽ എഡിറ്റിങ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അമൽദേവ് കെ ആർ, പ്രൊജക്റ്റ് ഡിസൈനർ ടൈറ്റസ് ജോൺ, മേക്കപ്പ് മാളുസ് കെപി - സതീഷ് മേക്ക് ഓവേഴ്‌സ്, കോസ്റ്റുമർ ബബിഷ കെ രാജേന്ദ്രൻ, കലാ സംവിധാനം രജീഷ് കെ സൂര്യ, പ്രൊഡക്ഷൻ മാനേജർ ആകാശ് തൊടുപുഴ, ക്രീയേറ്റീവ് കോൺട്രിബൂഷൻ നിഷാമോൾ ജെയിംസ്, ഫിനാൻസ് മാനേജർ ഡോണാൾഡ് ജോയ്, അസോസിയേറ്റ് ഡയറക്ടർസ് ദയ തരകൻ, അജോസ് മരിയൻ പോൾ, അസിസ്റ്റന്റ്റ് ഡയറക്ടർ അക്കി, സ്റ്റിൽസ് ജെയ്‌സൺ ഫോട്ടോലാൻഡ്, ടൈറ്റിൽ ഡിസൈൻ കിരൺ സുരേഷ്, പോസ്റ്റേഴ്‌സ് ടീം ലാമാസ്
വെറും 15 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയായ ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇതിനോടകം തന്നെ ആരംഭിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.