ധ്രുവന്‍, ഗൗതം കൃഷ്ണ, സ്വാസിക മുഖ്യവേഷത്തില്‍; രണ്ടാം യാമം ഫെബ്രുവരി 28 ന് പ്രദർശനെത്തുന്നു .

,ധ്രുവന്‍, ഗൗതം കൃഷ്ണ, സ്വാസിക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന രണ്ടാം യാമത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ഫോര്‍ച്യൂണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍. ഗോപാല്‍ നിര്‍മ്മിക്കുന്ന ചിത്രം നേമം പുഷ്പരാജാമ് സംവിധാനം ചെയ്യുന്നത്. ധ്രുവന്‍, ഗൗതം കൃഷ്ണ, സാസ്വിക എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിശ്വാസങ്ങള്‍ക്കും, മൂല്യങ്ങള്‍ക്കുമൊക്കെ ഏറെ പ്രാധാന്യം നല്‍കുന്ന യാഥാസ്ഥിതിക തറവാട്ടിലെ ഇരട്ടകളായ രണ്ടു സഹോദരങ്ങളുടെ വിശ്വാസങ്ങളിലെ വൈരുധ്യങ്ങളിലൂടെ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
 
ജോയ് മാത്യു,സുധീര്‍ കരമന, രേഖ, ഷാജു ശ്രീധര്‍, നന്ദു, രാജസേനന്‍, ജഗദീഷ് പ്രസാദ്, ദിവ്യശ്രീ ഹിമാശങ്കരി, അംബികാ മോഹന്‍ രശ്മി സജയന്‍, ആറ്റുകാല്‍ തമ്പി, അജിത് കുമാര്‍ എ.ആര്‍. കണ്ണന്‍, സജി രാജേഷ് ജന എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.ആര്‍. ഗോപാല്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അഴകപ്പനാണ്. സംവിധായകന്‍ നേമം പുഷ്പരാജിന്റെ വരികള്‍ക്ക് മോഹന്‍ സിതാര സംഗീതം നിര്‍വഹിക്കുന്നു. ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ പ്രശാന്ത് വടകര. എഡിറ്റിംഗ് - വി.എസ്.വിശാല്‍, കലാസംവിധാനം -ത്യാഗു തവനൂര്‍, മേക്കപ്പ് - പട്ടണം റഷീദ്. പട്ടണം ഷാ, കോസ്റ്റ്യും ഡിസൈന്‍- ഇന്ദ്രന്‍സ് ജയന്‍,സംഘട്ടനം മാഫിയാ ശശി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - രാജേഷ് മുണ്ടക്കല്‍, പരസ്യകല - മനു സാവഞ്ചി, നൃത്തം - മധു, സജി വക്കം സമുദ്ര , സൗണ്ട് മിക്‌സിങ് - എന്‍ ഹരികുമാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ - സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷന്‍ മാനേജര്‍ - ഹരീഷ് കോട്ടവട്ടം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രതാപന്‍ കല്ലിയൂര്‍, പ്രൊജക്റ്റ് ഡിസൈന്‍ - എ.ആര്‍.കണ്ണന്‍ , ഫോട്ടോ - ജയപ്രകാശ് അതളൂര്‍, പിആര്‍ഒ- വാഴൂര്‍ ജോസ്. ചിത്രം ഫെബ്രുവരി 28 ന് പ്രദര്‍ശനത്തിനെത്തും.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News