തൃശൂർ: ജനങ്ങളുടെ രക്ഷകരാണ് ബിജെപിയെന്ന് സംസ്ഥാന ഉപാദ്ധ്യക്ഷൻ ദേവൻ. തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതരിയുള്ള വ്യാജ പ്രചാരണങ്ങൾ വിഷമിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് സമ്മേളനത്തിന് മുന്നോടിയായിസംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ദേവൻ..
എല്ലാം മാദ്ധ്യമങ്ങളും സുരേഷ് ഗോപിയുടെ പിന്നാലെ നടന്ന് വീഡിയോകളെടുത്ത് തെറ്റായി പ്രചരിപ്പിക്കുന്നു. നിങ്ങൾ കാണുന്നതോ അറിഞ്ഞതോ അല്ല സുരേഷ് ഗോപി. 40 വർഷമായി എനിക്ക് അദ്ദേഹത്തെ അറിയാം. എല്ലാ മതസ്ഥരെയും ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഓരോ അരിയും പ്രാധാന്യമാണെന്നാണ് സുരേഷ് ഗോപിയുടെ അച്ഛനമ്മമാർ അദ്ദേഹത്തെ പഠിപ്പിച്ചത്. സുരേഷ് ഗോപി ആഹാരം കഴിക്കുന്നതിനിടെ ആരോ എടുത്ത വീഡിയോ തെറ്റായി പ്രചരിപ്പിച്ചു. അത് എന്നെ വല്ലതെ വിഷമിപ്പിച്ചു.എനിക്ക് ഏറ്റവും കൂടുതൽ സുഹൃത്തുക്കളുള്ളത് മുസ്ലീം സമുദായത്തിലും ക്രിസ്ത്യൻ സമുദായത്തിലുമാണ്. ബിജെപി 400 സീറ്റുകൾ നേടുമെന്ന് ഉറപ്പാണ്. ഓരോരുത്തരും പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ നിങ്ങൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. നിങ്ങൾ ചെയ്യുന്നത് തെറ്റായ വോട്ടാണെങ്കിൽ അത് ബാധിക്കുന്നത് നിങ്ങളുടെ തന്നെ ഭാവിയെയാണ്, നിങ്ങളുടെ ജീവിതത്തെയാണ്. ഭാരതത്തെ സംരക്ഷിക്കാൻ ബിജെപിക്ക് അല്ലാതെ മറ്റാർക്കും സാധിക്കില്ല. വോട്ട് ചെയ്യുമ്പോൾ നിങ്ങൾ ഭാരതത്തിന്റെ ഭാവിയെ കുറിച്ച് ചിന്തിക്കണം. അടുത്ത തലമുറയുടെ വിധി നിർണായകമാണെന്ന് ബോധ്യം എല്ലാവർക്കുമുണ്ടാകണം. എല്ലാ സർവേകളും ബിജെപിക്ക് അനുകൂലമായാണ് വരുന്നത്. അതിൽ പേടിച്ചാണ് എല്ലാ പ്രതിപക്ഷ പാർട്ടികളും വ്യാജ പ്രചരണങ്ങളും വീഡിയോകളും പുറത്തിറക്കുന്നത്- ദേവൻ പറഞ്ഞു....

.