"പെരുമഴയുടെ മൗനം " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി..
വിച്ചാട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലച്ചു വിച്ചാട്ട് നിർമ്മിച്ചിരിക്കുന്ന മ്യൂസിക്കൽ വീഡിയോ പെരുമഴയുടെ മൗനം "ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. ജീവിതത്തിൽ വന്ന് ചേരുന്ന ഏത് പ്രതിസന്ധിയും തന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും യാതൊരു തടസ്സവും ആവില്ല എന്ന് നമ്മളെ ഒരോരുത്തരേയും തന്റെ ജീവിതത്തിലൂടെ പഠിപ്പിക്കുന്ന പെൺകുട്ടിയാണ് ലച്ചു വിച്ചാട്ട് തീവ്രവും ആദ്രവുമായ തന്റെ കവിതകളിലൂടെ ലച്ചു വിച്ചാട്ട് ഒരോ വായനക്കാരനേയും അത് മനസ്സിലാക്കി തരുന്നു. ലച്ചു വിച്ചാട്ടിന്റെ " ഒരു കൊച്ചു സ്വപ്നം " എന്ന കവിതാ സമാഹാരത്തിൽ നിന്നെടുത്ത "ഞാനൊന്നുറങ്ങട്ടെ " കവിതയുടെ ദൃശ്യാവിഷ്ക്കാരമാണ് "പെരുമഴയുടെ മൗനം" നാടക രചയിതാവും സംവിധായകനുമായ സി.സി.കെ മുഹമ്മദ് തിരക്കഥയൊരുക്കി
വി. അനിയൻ ഉണ്ണി സംവിധാനം നിർവ്വഹിച്ചിരിക്കുന്നു ഡോ: RLV ഷൈലേഷ് നാരായണന്റെ ഈണത്തിൽ രേഖ ഷൈലേഷ് പാടിയിരിക്കുന്ന ഗാനത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ ഛായാഗ്രഹണം മാർട്ടിൻ മിസ്റ്റ് എഡിറ്റിംഗ് കാർത്തിക് ഉണ്ണികൃഷ്ണൻ,
പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കോതമംഗലം,കലാസംവിധാനം അനൂപ് വൈക്കം,മേക്കപ്പ് കൃഷ്ണൻ പെരുമ്പാവൂർ പ്രാഡക്ഷൻ മാനേജർ ശശി അല്ലപ്ര,സഹസംവിധാനം കാർത്തിക് ഉണ്ണികൃഷ്ണൻ,പരസ്യകല അതുൽ കോൾഡ് ബ്രൂ നിർവ്വഹിച്ചിരിക് കുന്നു. മുഖ്യവേഷത്തിൽ ലച്ചു വിച്ചാട്ടും കൂടാതെ സിനിമാ സീരിയൽ നടനായ കൃഷ്ണൻ പോറ്റിയും പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഷെഫീക്ക് പെരുമ്പാവൂർ ഡോ: ശ്രീലക്ഷ്മി,വി.കെ.രാധാകൃഷ്ണൻ രാധാമണി രാധാകൃഷ്ണൻ എന്നിവരും അഭിനേതാക്കളായി വരുന്നു. ഏപ്രിൽ പകുതിയോട് കൂടി പ്രദർശനത്തിന് തയ്യാറാകുന്ന വിധത്തിൽ അണിയറ പ്രവർത്തനങ്ങൾ നടക്കുന്നു.