അയ്യമ്പുഴ ഗ്രാമ പഞ്ചായത്ത്‌ ലൈഫ് ഭവന പദ്ധതിയിൽ ചരിത്ര നേട്ടത്തിലേക്.

ഗവണ്മെന്റ് ഏറ്റവും പ്രാധാന്യം കൊടുക്കുന്ന പദ്ധതി ആണ് ലൈഫ് ഭവന പദ്ധതി. വീട് ഇല്ലാത്ത എല്ലാവർക്കും വീട് കൊടുക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.ഈ സാമ്പത്തിക വർഷത്തിൽ 88 ഗുണബോക്താകളുമായി വീട് പണിയാൻ അയ്യമ്പുഴ പഞ്ചായത്ത്‌ അഗ്രിമെന്റ് വക്കുന്നത് . പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വർഷത്തിൽ ഇത്രയും വീടുകൾ പണി തുടങ്ങുന്നതിനു വേണ്ടി അഗ്രിമെന്റ് വക്കുന്നത്.അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിൽ വരുന്ന പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ ആളുകളുമായി അഗ്രിമെന്റ് വയ്ക്കുന്ന പഞ്ചായതായി അയ്യമ്പുഴ മാറുക ആണ്.ലൈഫ് ഗുണബോക്താക്കളുടെ രണ്ടാം ഘട്ട സംഗമം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി യൂ ജോമോൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കുമാരി ബിൽസി പി ബിജു അധ്യക്ഷ ആയിരുന്നു, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ റെജി വർഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻന്റിങ് കമ്മറ്റി ചെയർമാൻ ടിജോ ജോസഫ്, മെമ്പർമാരായ എം എം ഷൈജു, വിജയശ്രീ സഹദേവൻ, ജയ ഫ്രാൻസിസ്, ശ്രുതി സന്തോഷ്‌, ലൈജു ഈരാളി, റിജി ഫ്രാൻസിസ് പഞ്ചായത്ത്‌ സെക്രട്ടറി സി മണികണ്ഠൻ, വി ഈ ഓ മാരായ റെജി ടി ആർ, വിഷ്ണു കെ എച് തുടങ്ങിയവർ സംസാരിച്ചു

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News