ടെക്സ്റ്റൈൽ മാനേജരെ മർദ്ദിച്ച് വാച്ചും പണവും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ.

മണലിമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന കനാൽ ബണ്ട് - നസ്രത്ത് റോഡിൽ രാജേഷ് നിവാസിൽ രാജേഷ് (കൊച്ചമ്മാവൻ രാജേഷ് 44 )നെയാണ് ആലുവ പോലീസ് പിടികൂടിയത്. ഈ കേസിൽ സുജിത്ത് എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2022 ഒക്ടോബർ 22 ന് ആണ് സംഭവം. ഷാപ്പിൽ നിന്നും മദ്യപിച്ചെത്തിയ പ്രതികൾ തായിസ് ടെക്സ്റ്റൈൽസിന്റെ മാനേജരെയാണ് മർദ്ദിച്ച് പണവും, വില കൂടിയ വാച്ചും കവർന്നത് . സംഭവശേഷം ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ രാത്രി അശോകപുരം ഭാഗത്ത് നിന്നുമാണ് പിടികൂടിയത്. ഇയാൾക്കെതിരെ ആലുവ സ്റ്റേഷനിൽ ഏഴ് കേസുകളുണ്ട്. ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ് , എസ്.ഐ ജി അനൂപ്, സി.പി. ഒമാരായ കെ.എം മനോജ്, മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എ.എം ഷാനിഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News