ബുദ്ധിമാന്ദ്യം ഉള്ള യുവതിയെ പീഡിപ്പിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ..

വലവൂർ സ്വദേശിയായ 54 വയസുള്ള സജി പി.ജി ആണ് പിടിയിലായത്. യുവതിയുടെ അയൽവാസിയാണ് പ്രതി.
ബുദ്ധിമാന്ദ്യം ഉള്ള 34 കാരിയായ യുവതിയെ പീഡിപ്പിച്ചതായി കാട്ടി ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയ്യാളെ അറസ്റ്റ് ചെയ്തത്.
യുവതിയുടെ അമ്മ കിടപ്പ് രോഗിയാണ്. അച്ഛൻ ജോലിക്ക് പോകുന്ന സമയം നോക്കി ടി വി കാണാൻ എന്ന വ്യാജേന പ്രതി വീട്ടിലെത്തുകയും പീഡിപ്പിക്കുകയും ആയിരുന്നു. പിന്നീട് യുവതിക്ക് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെടുകയും സംഭവത്തിൽ ബന്ധുക്കൾക്ക് സംശയം തോന്നിയതിന്റെയും അടിസ്ഥാനത്തിൽ പാലാ പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് പോലീസ് പ്രതിയുടെ വീട്ടിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News