കൊച്ചി നഗരസഭ തെരുവില്‍ കഴിയുന്നവര്‍ക്കും കോവിഡ് വാക്സിനേഷന്‍ നല്‍കുന്നു..


നഗരത്തില്‍ തെരുവില്‍ കഴിയുന്ന, നിരാലംബരും നിരാശ്രയരുമായവര്‍ക്ക് കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ നാളെ (16.06.2021) എറണാകുളം ടൗണ്‍ഹാളില്‍ വച്ച് കോവിഡ് വാക്സിനേഷന്‍ നല്‍കുന്നു. കോവിഡ് കാലത്ത് തെരുവില്‍ കഴിയുന്നവരുടെ കൂടി സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് വാക്സിനേഷന്‍ ആരംഭിക്കുന്നത്. മിറര്‍ എന്ന എന്‍.ജി.ഒ. സംഘടനയുടെ സഹകരണത്തോടുകൂടി തെരുവില്‍ കഴിയുന്നവരുടെ ലിസ്റ്റ് നഗരസഭ തയ്യാറാക്കിയിട്ടുണ്ട്. നാളെ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വാക്സിനേഷന്‍ എറണാകുളം എം.എല്‍.എ. ടി.ജെ. വിനോദ് ഉദ്ഘാടനം മേയറെ കൂടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ്, ജില്ല കളക്ടര്‍ എസ്. സുഹാസ്, ഡി.സി.പി. ഐശ്വര്യ ഡോങ്ക്റേ ഐ.പി.എസ്., ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.



 

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News