സ്ത്രീകൾക്ക് പ്രത്യേക പോലീസ് സഹായമേകാൻ KIOSK.


കൊച്ചി:- സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനിൽ നേരിട്ടു ചെന്ന് പരാതി നൽകാൻ സാധിക്കാത്ത സാഹചര്യത്തിലും അടിയന്തിര പോലീസ് സഹായം ലഭിക്കേണ്ട സന്ദർഭങ്ങളിലും പോലീസ് സഹായം ലഭ്യമാക്കുന്നതിന് കേരള പോലീസിന്റെ മിത്രം സ്മാർട്ട് പോലീസ് കിയോസ്ക് സ്ത്രീകൾക്ക് മാത്രമായി കൊച്ചിയിൽ തുടക്കം കുറിച്ചു. നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന KIOSK കളിലുള്ള കമ്പ്യൂട്ടർ കളെ സ്മാർട്ട് പോലീസ് KIOSK കണ്ട്രോൾ സെന്ററുകളുമായി ഇന്റർനെറ്റ് മുഖേന ബന്ധിപ്പിച്ചിരിക്കുന്നതിനാൽ സ്ത്രീകൾക്ക് തങ്ങളുടെ പരാതി KIOSK കളിലെ ടച്ച് സ്‌ക്രീനിൽ ഒരു വിരൽ തുമ്പു കൊണ്ട് തൊടുമ്പോൾ തന്നെ കണ്ട്രോൾ സെന്ററിലെ വനിതാ പോലീസ് ഓഫീസറുമായി നേരിട്ട് പരാതി സംഗതികൾ പറയാവുന്നതും KIOSK ൽ വച്ചുതന്നെ പരാതി രേഖാമൂലം കണ്ട്രോൾ സെന്ററിലേക്കു സമർപ്പിക്കുവാൻ സാധിക്കുന്നതുമാണ് ഇത്തരം KIOSK കളുടെ പ്രത്യേകത. ഇത്തരത്തിൽ കേരള ഹൈകോർട്ടിനു സമീപമുള്ള police ക്ലബിന് മുൻപിൽ സ്ഥാപിച്ച KIOSK ന്റെ ഉൽഘടനം ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് 15/06 /2021 തീയതി വൈകിട്ട് 05.30 മണിക്ക് വീഡിയോ കോൺഫെറെൻസിലൂടെ നിർവഹിച്ചു.


 

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News