ടൂറിസം മേഖലയുടെ ഉയിർത്തെഴുന്നേൽപ്പിന് എറണാകുളത്തെ ടൂറിസം കേന്ദ്രങ്ങൾക്ക് വലിയ സാധ്യത: മന്ത്രി മുഹമ്മദ് റിയാസ്.

എറണാകുളം:   ടൂറിസം മേഖലയുടെ ഉയിർത്തെഴുന്നേൽപ്പിന് സഹായകരമാകുന്ന നിരവധി ടൂറിസം കേന്ദ്രങ്ങളുള്ള ജില്ലയാണ് എറണാകുളമെന്ന് പൊതുമരാമത്ത് , ടൂറിസം വകുപ്പ് മന്ത്രി റിയാസ് മുഹമ്മദ് പറഞ്ഞു. ജില്ലയിലെ മലയോര മേഖലയിലെ റോഡുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പട്ടിമറ്റം റസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് വ്യാപനം ഏറ്റവുമധികം ബാധിച്ച മേഖലകളിലൊന്നാണ് ടൂറിസം. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളെ പെട്ടെന്ന് സജീവമാക്കാനുള്ള നടപടികൾ പരിഗണനയിലുണ്ട്. അവ യാഥാർഥ്യമാക്കാനുള്ള തീരുമാനം നടപ്പാക്കും. കടമ്പ്രയാർ അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിക്കും.

ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കെല്ലാം വാക്സിൻ നൽകുന്നതിനുള്ള നടപടികൾ വിജയകരമായി മുന്നേറുകയാണ്. പ്രധാന വിമാനത്താവളം സ്ഥിതി ചെയ്യുന്ന ജില്ല എന്ന നിലയിലും ടൂറിസത്തിന് വലിയ സാധ്യതയുണ്ട്.

വിദേശ ടൂറിസ്റ്റുകൾക്ക് നിയന്ത്രണമുള്ള സമയമാണിത്. എന്നാൽ അത് മാറുന്നതോടെ ടൂറിസ്റ്റുകൾക്ക് സന്ദർശിക്കാനുള്ള നിരവധി കേന്ദ്രങ്ങൾ ജില്ലയിലുണ്ട്. ഈ കേന്ദ്രങ്ങളുടെ കണക്ടിവിറ്റി ഉറപ്പാക്കുക പ്രധാനമാണ്. ഇതിനായുള്ള ശ്രമങ്ങളാണ് നടത്തി വരുന്നത്. ആഭ്യന്തര ടൂറിസ്റ്റുകൾക്ക് ജില്ലയിലേക്ക് കടന്നു വരുന്നതിനുള്ള ഇടപെടലുകളും നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News