പഠനോപകരണങ്ങളും, ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു..

കോവിഡ് എന്ന മഹാമാരിയെ നിയന്ത്രിയ്ക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ലോക് ഡൗൺ മൂലം ദുരിതം അനുഭവിയ്ക്കുന്ന കുടുംബാംഗങ്ങൾക്കായി പെരുമ്പാവൂർ പാറപ്പുറം തെറ്റിക്കോട്ട് ലെയിൻ റെസിഡന്റ്സ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ കുടുംബത്തിന് ഭക്ഷക്കിറ്റും വിദ്യാർത്ഥികൾക്ക് അവർക്ക് ആവശ്യമായ പഠനോപരണങ്ങളും, വിതരണം ചെയ്തു. 

പ്രസിഡന്റ് മുഹമ്മദ് യാർഷിന്റെ അദ്ധ്വക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് കൗൺസിലർമാരായ പി എ സിറാജും, സിദ്ധു ജയകൃഷ്ണനും ചേർന്ന് പഠനോപരണങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണത്തിനായി സെക്രട്ടറി എൻ ജയകുമാറിന് നൽകി കൊണ്ട് ഉത്ഘാടനം ചെയ്തു. ട്രഷറർ കെ ബി സിറാജ്, മക്കാർ കെ പി, ദിനൂപ് ആർ നായർ, ബാവു പി ഐ, രാജേഷ് പി എസ് , സക്കീർഖാൻ എം എം, രാജേന്ദ്രൻ എസ് , ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് വിതരണങ്ങൾ നടന്നത്.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News