പരുമല ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന കാതോലിക്കാ ബാവായെ മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍പിള്ള സന്ദര്‍ശിച്ചു..

പരുമല ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന കാതോലിക്കാ ബാവായെ മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍പിള്ള സന്ദര്‍ശിച്ചു.
ചികിത്സാ പുരോഗതി ചോദിച്ചറിഞ്ഞ ഗവര്‍ണര്‍ കൊറോണക്കാലത്ത് സഭ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. അധികാരികള്‍ മാത്രമല്ല സമസ്ത സമൂഹവും ഒറ്റക്കെട്ടായി മഹാമാരിയുടെ ദുരിത കാലത്തെ നേരിടണമെന്ന് ബാവാ തിരുമേനി പറഞ്ഞു. പരുമല ഹോസ്പിറ്റല്‍ എത്തിയ മിസോറാം ഗവര്‍ണറെ നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരുമല ഹോസ്പിറ്റല്‍ സി.ഇ.ഒ. ഫാ.എം.സി..പൗലോസ്, ഫാ.എബി ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News