കാഞ്ഞിരപ്പള്ളിയിൽ കാറും, പത്രവിതരണ ജീപ്പും കൂട്ടിയിടിച്ചു, നാല് പേർക്ക് പരിക്ക്..

കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് സമീപം ഇന്ന് പുലർച്ചെയാണ്
പൊൻകുന്നം ഭാഗത്തു നിന്ന് വന്ന കാറും, കോട്ടയം ഭാഗത്തേക്ക് തിരിച്ച് പോവുകയായിരുന്ന പത്രവിതരണ ജീപ്പും തമ്മിൽ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റത്. കാറിലുണ്ടായിരുന്ന 3 പേരുടെ നില ഗുരുതരമാണ്.
പൊൻകുന്നം ഭാഗത്തുനിന്നും വന്ന കാറിൽ, പാറത്തോട് സ്വദേശികളായ അബ്ദുൽ ഹക്കീം, അബൂബക്കർ , നിയാസ് എന്നിവരും, ജീപ്പിൽ കോട്ടയം അതിരമ്പുഴ സ്വദേശിയായ ബേബിയുമാണ് ഉണ്ടായിരുന്നത്.
ഇതിൽ കാറിലുണ്ടായിരുന്ന 3 പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. തലക്ക് സാരമായി പരിക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കാറിൽ വന്നവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് കരുതുന്നു. ഇരുദിശകളിൽ നിന്നും എത്തിയ വാഹനങ്ങൾ തമ്മിൽ നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു.
പാറത്തോട് അറഫാ മസ്ജിദിന് സമീപത്തുള്ളവരാണ് കാറിലുണ്ടായിരുന്നത്.
കാഞ്ഞിരപള്ളി പോലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News