കുട്ടമ്പുഴ ആദിവാസി ഊരുകളിൽ കോവിഡ്പ്രതിരോധ നടപടികൾ പുരോഗമിക്കുന്നു.

എറണാകുളം: കുട്ടമ്പുഴ വില്ലേജിലെ കുഞ്ചിപ്പാറ, തലവച്ചപാറ ആദിവാസികുടികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ചവരെ കോതമംഗലം താലൂക്കിലെ വിവിധ ഡി.സി.സികളിലേക്ക് മാറ്റുന്ന നടപടി അന്ത്യമഘട്ടത്തിൽ. ഉൾവനത്തിലെ ആദിവാസി കുടികളിൽ കോവിഡ് രോഗബാധ ഉണ്ടായ സാഹചര്യത്തിലാണ് വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി വ്യാപക പരിശോധന നടത്തിയത്.
ആദിവാസികുടികളിൽ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ 264 ആർ.ടി.പി.സി.ആർ പരിശോധനയിൽ 157 പേരിൽ രോഗം സ്ഥിരീകരിച്ചു.

കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ, പിണ്ടിമന, കീരമ്പാറ, കോട്ടപ്പടി , കവളങ്ങാട്, പൈങ്ങോട്ടൂർ, കല്ലാരിമംഗലം, കോമതമംഗലം എന്നീ ഡി.സി.സികളിലേക്കാണ് ഇവരെ മാറ്റുന്നത്. വനപാതയിലൂടെ എട്ട് കിലോമീറ്ററിലധികം സഞ്ചരിച്ചാണ് ഇവരെ ബ്ലാവന കടവിൽ എത്തിക്കുന്നത്.

മഴ കനക്കുന്നതിന് മുൻപ് മുഴുവൻ പേരെയും ഡി.സി.സികളിൽ എത്തിക്കുവാനാണ് കോതമംഗലം തഹസീൽദാർ കെ. എം.നാസറിന്റെ നേതൃത്വത്തിൽ റവന്യൂ, ആരോഗ്യം, പഞ്ചായത്ത്‌, പോലീസ്, ട്രൈബൽ, വനം വകുപ്പുകളെ ഏകോപ്പിച്ചുള്ള പ്രവർത്തനം. കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച വാരിയം കോളനിയിൽ മെഗാ പരിശോധനാ ക്യാമ്പ് നടത്തും.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News