കൂവപ്പടി ഗ്രാമ പഞ്ചായത്ത് സമൂഹ അടുക്കള ആരംഭിച്ചു.

കൂവപ്പടി ഗ്രാമ പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സമൂഹ അടുക്കള തുടങ്ങി. സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങൾക്ക് സൗജന്യമായി ഭക്ഷണം നൽകുന്ന പദ്ധതിയിലൂടെ വിശപ്പ് രഹിത ഗ്രാമമായി കൂവപ്പടിയെ മാറ്റുകയാണ് ലക്ഷ്യം. കോവിഡ് രോഗം മൂലം കഷ്ടപ്പെടുന്ന വീടുകളിൽ ആഹാരം പാചകം ചെയ്യാൻ ബുദ്ധിമുട്ടുന്നവർക്കും രോഗവ്യാപന സാഹചര്യത്തിലെ നിയന്ത്രണങ്ങൾ മൂലം ഭക്ഷണം ലഭ്യമാകാൻ കഴിയാത്ത അർഹരായ ഒറ്റപ്പെട്ട് താമസിക്കുന്നവർക്കും ജനപ്രതിനിധികൾ വഴി ഭക്ഷണമെത്തിക്കും. സമൂഹ അടുക്കള പ്രസിഡന്റ് മിനി ബാബു ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ ,  സെക്രട്ടറി വി.എസ് സുരേഷ് ബാബു,  എന്നിവർ പങ്കെടുത്തു.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News