ഒക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന് പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി മെഡിക്കൽ ഉപകരണങ്ങൾ നൽകി..


പെരുമ്പാവൂർ : ഒക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച മെഡിക്കൽ ഉപകരണങ്ങളുടെയും ഫർണ്ണിച്ചറുകളുടെയും വിതരണം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 19.63 ലക്ഷം രൂപ വിനിയോഗിച്ചാണ് മെഡിക്കൽ ഉപകരണങ്ങൾ അനുവദിച്ചത്. പ്രദേശികമായി മികച്ച ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മെഡിക്കൽ ഉപകരണങ്ങൾ കൂടി അനുവദിച്ചതെന്ന് എംഎൽഎ പറഞ്ഞു. 

ഡോക്ടർമാർക്കുള്ള ഫർണ്ണിച്ചറുകൾ ഉൾപ്പെടെയാണ് ആരോഗ്യ കേന്ദ്രത്തിന്റെ വികസനം സാധ്യമാക്കുന്നത്. ലബോറട്ടറി ശീതികരിക്കും. ലബോറട്ടറിയിൽ വിവിധ പരിശോധനക്കായുള്ള ഹോമോതോളജിക്കൽ അനലൈസർ, യൂറിൻ അനലൈസർ, ഹോർമോൺ അനലൈസർ, റിയജന്റ്സ് എന്നിവ സ്ഥാപിക്കും. ഇമ്മ്യുണൈസേഷൻ മുറിയിൽ വെയിംഗ്‌ മെഷ്യൻ മൈനർ ഓപ്പറേഷൻ തിയേറ്ററിൽ ഐ.യു.ബി ഇൻസ്‌ട്രേമെന്റ് കിറ്റ്, സ്റ്റെറിലൈസിംഗ് ബോക്സ്, മരുന്നുകൾ സൂക്ഷിക്കുന്നതിന് ട്രോളികൾ, ടോർച്, സ്റ്റീൽ ബൗളുകൾ, രോഗിക്കുള്ള ബെഡ്, രോഗിയെ നിരീക്ഷിക്കുന്നതിനുള്ള ബെഡ് എന്നിവയാണ് ആരോഗ്യ കേന്ദ്രത്തിൽ അനുവദിച്ചത്. 

ഒക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ തോട്ടപ്പിള്ളി ചടങ്ങിൽ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി. ജെ ബാബു, പഞ്ചായത്ത്‌ ആരോഗ്യ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സാബു മൂലൻ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ രാജേഷ് മാധവൻ, കെ. എം ഷിയാസ്, മിഥുൻ ടി.എൻ, ലിസി ജോണി, ടി.ആർ പൗലോസ്, കെ.ഒ ജോണി, മെഡിക്കൽ ഓഫിസർ ഡോ. ഗൗരി കൃപ കെ.ആർ, ഡോ. സിന്ധു കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News