കാർഗിൽ അനുസ്മരണം . Colonel H Padmanabhan.

ജൂലൈ 26ന് കാർഗിൽ വിജയ് ദിവസം ആയിരുന്നു. 1999 ൽ അന്നേ ദിവസമായിരുന്നു കാർഗിൽ യുദ്ധം ഇന്ത്യയുടെ സമ്പൂർണ്ണ വിജയത്തോടെ കലാശിച്ചത്. പാകിസ്ഥാന്റെ വിശ്വാസവഞ്ചനയുടെയും അഹങ്കാരത്തിന്റെയും സ്വരൂപം ലോകം കണ്ടു. അതേ ഉഷാറിൽ പോയിരുന്നെങ്കിൽ നമുക്ക് വേണെങ്കിൽ കുറേ അങ്ങോട്ട് കയറിപ്പിടിക്കാമായിരുന്നു. ഇന്ത്യ ഒരിയ്ക്കലും അത് ചെയ്തിട്ടില്ലാ. ചെയ്യുകയുമില്ലാ. അതവിടെ നിൽക്കട്ടെ. ഈ കാർഗിൽ വിജയ് ദിനത്തിൽ എറണാകുളം കോലഞ്ചേരി Ys Men Club കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമക്കായി ഒരു പരിപാടി നടത്തി. എന്നെ മുഖ്യാതിഥിയായി ക്ഷണിച്ചു. ഞാൻ സന്തോഷത്തോടെ പോയി. ഗംഭീര പരിപാടി. ഒരു താത്കാലിക അമർ ജവാൻ സ്മാരകം, NCC കുട്ടികളുടെ ഗാർഡ് ഓഫ് ഓണർ, Ys Men Club ന്റെ ജില്ലാതല ഭാരവാഹികൾ മുഴുവൻ. 400 ഓളം പേരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വെബിനാർ... അതിശയം തോന്നി. കാർഗിലിൽ മരിച്ചവർക്ക് കോലഞ്ചേരിയിൽ സ്മരണ... അതും ഇത്ര ഗംഭീരമായി. ഇത്തരം സ്നേഹമാണ് ഒരു പട്ടാളക്കാരന് എന്നും മുതൽക്കൂട്ട്. തലേ ദിവസം ഫൈനൽ കൺഫർമേഷനായി NCC സംസ്ഥാന ലയസൺ ഓഫീസർ അനിൽ വിളിച്ചപ്പോൾ ഞാൻ ഒരു ആശയം പങ്കുവെച്ചു. എനിക്ക് പ്രതിഫലമായി മൊമെന്റോയോ ഒന്നും നൽകരുത്. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത എനിക്ക് ഈ ചടങ്ങിൽ പങ്കെടുക്കുന്നത് തന്നെ വലിയ സന്തോഷമാണ്. ഇനി എന്തെങ്കിലും തന്നേ തീരൂ എന്ന് നിർബന്ധം ഉണ്ടെങ്കിൽ 5 kg അരി തന്നാൽ ആർക്കെങ്കിലും കൊടുക്കാമായിരുന്നു. സത്യം പറയാമല്ലോ. ഞാൻ സർവീസിൽ നിന്നും വിരമിച്ചപ്പോൾ പട്ടാള മേധാവി തന്ന ഉപഹാരം പോലും വീട്ടിൽ പൊടിപിടിച്ചു കിടക്കുകയാണ്. ഞാനല്ലാതെ ആരും അത് നോക്കാറുപോലും ഇല്ലാ. മിയ്ക്കത്തിലും എന്റെ ഫോട്ടോ. തൂക്കി വിൽക്കാൻ പോലും പറ്റില്ലാ. മരവും പ്ലാസ്റ്റിക്കും. അരിയാണെങ്കിൽ ആർക്കെങ്കിലും അർഹിക്കുന്നവർക്ക് കൊടുത്താൽ അവരുടെ സന്തോഷം മനസ്സിൽ എന്നും കൊണ്ട് നടക്കാം. കോലഞ്ചേരി Ys Men ക്ലബ്‌ എന്നെ ഞെട്ടിച്ചു കളഞ്ഞു. അവർ എനിക്ക് തന്നത് ഒരു ചാക്ക് അരി, അതിനനുസരിച്ചുള്ള പരിപ്പും പലചരക്കും പച്ചക്കറിയും. ഒരു പിക്ക് അപ്പ്‌ വാൻ നിറച്ച് ഭക്ഷ്യ സാധനങ്ങൾ. ആദ്യം എനിക്ക് വിഷമം തോന്നി. 500 രൂപയുടെ ഒരു ഫലകത്തിന്ന് പകരം 10000 രൂപയുടെ ഭക്ഷ്യസാധനങ്ങൾ !!! കോലഞ്ചേരിയിൽ തന്നെയുള്ള അനാഥാലയത്തിലും മാനസിക ആരോഗ്യ കേന്ദ്രത്തിലും വൃദ്ധസദനത്തിലും അവരുടെ കൂടെ പോയി സാധനങ്ങൾ കൈമാറി തിരിച്ചുവരുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം. യുദ്ധത്തിൽ പങ്കെടുത്തതിനേക്കാൾ. ഞാൻ ചിന്തിച്ചതിന്നപുറത്തേക്കാൾ. Thank you Ys Men of കൊലെഞ്ചേരി . Thank you Anil. Thank you NCC cadets. I am learning....still learning.... Indian soldiers will never let you down for the concern you have for them. Gid bless Jai Hind . Colonel H Padmanabhan

കൂടുതൽ വാർത്തകൾ

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News